Global block

bissplus@gmail.com

Global Menu

മികച്ച ഇന്ധന ക്ഷമത വാഗ്ദാനം ചെയ്ത് യമഹ എഫ് ഇസഡ് 25 ഇന്ത്യൻ വിപണിയിലേക്ക്‌

ന്യൂഡൽഹി : പ്രമുഖ ടൂ വീലർ നിർമ്മാതാക്കളായ യമഹ തങ്ങളുടെ പുതിയ വാഹനമായ യമഹ എഫ് ഇസഡ് 25 ഇന്ത്യൻ വിപണയിൽ അവതരിപ്പിച്ചു.

1,19,500 രൂപയാണ് ഡൽഹി എക്സ് ഷോറൂം വില . 250 cc സിംഗിൾ സിലിണ്ടർ എൻജിൻ​ മോഡലിലാണ് പുതിയ മോട്ടോർ സൈക്കിൾ യമഹഎഫ് ഇസഡ് 25 വിപണിയിൽ എത്തുന്നത്ത്.

ഫെബ്രുവരി ഒന്നുമുതൽ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും. ഇന്ത്യയിൽ ടി വി എസ് അപാഷെ, പൾസർ, മഹീന്ദ്ര മോജോ, കെടിഎം ഡ്യുക്ക് 200 തുടങ്ങിയ ബൈക്കുകളുമായി മത്സരിക്കാൻ എത്തുന്ന യമഹ എഫ് ഇസഡ് 25 മോഡൽ  249 സിസി സിംഗിൾ സിലിണ്ടർ എൻജിനിൽ 8000 ആർപിഎമ്മിൽ‌ 20.6 ബിഎച്ച്പി കരുത്തും 6000 ആർപിഎമ്മിൽ 20 എൻഎം ടോർക്കും പ്രധാനം ചെയ്യും.

നൈറ്റ് ബ്ലാക്ക്, ബാലിസ് റ്റിക് ബ്ലൂ, വാരിയർ വൈറ്റ് എന്നീ നിറങ്ങളിൽ ബൈക്ക് ലഭ്യമാകും. 5 സ്പീഡ് ട്രാൻസ്മിഷൻ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എൽ ഇ ഡി ഹെഡ് ലൈറ്റ്, എൽ സി ഡി ഇൻസ്ട്രു മെന്റ് ക്ലസ്റ്റർ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക്, തുടങ്ങിയവയാണ് ബൈക്കിന്റെ മറ്റ് സവിശേഷതകൾ.

43 കിലോ മീറ്റർ മൈലേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്ധനക്ഷമത കൂട്ടുന്നതിനായി ബ്ലൂ കോർ ടെക്​നോളജിയും ബൈക്കിൽ ഉൾപ്പെടു​ത്തിയിട്ടുണ്ട്. യമഹ ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും കരുത്തുള്ള ബൈക്ക് എന്ന പ്രത്യേകതയും ഇനി യമഹ എഫ് ഇസഡ് 25 ന് സ്വന്തമാകും. 

Post your comments