Global block

bissplus@gmail.com

Global Menu

കെ എസ്‌ ആര്‍ ടി സി : പരിധിയില്ലാതെ യാത്രചെയ്യാൻ ഇനി ട്രാവൽ കാർഡുകൾ

തിരുവനന്തപുരം: കെ എസ്‌ ആര്‍ ടി സി യാത്രക്കാർക്കായി ഒരുക്കുന്ന ട്രാവൽ കാർഡുകൾ ഇന്ന് പുറത്തിറക്കും.

ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ്,പ്രീമിയം എന്നിങ്ങനെ നാല് രീതിയിലായിരിക്കും കാർഡുകൾ വിതരണം ചെയ്യുക.

5000രൂപ, 3000രൂപ, 1500രൂപ, 1000രൂപ എന്നീ തുകകള്‍ക്കുള്ള പ്രതിമാസ ട്രാവൽ കാർഡുകൾ ആയിരിക്കും ലഭ്യമാക്കുക. കെ എസ്‌ ആര്‍ ടി സി ഡിപ്പോകളിലെ കാഷ്കൗണ്ടറില്‍ നിന്നു യാത്രക്കാര്‍ക്ക് കാര്‍ഡുകള്‍ വാങ്ങാം.

5000 രൂപയുടെ പ്രീമിയം കാര്‍ഡ് ഉപയോഗിച്ച്‌ ജന്റം എസി, ജന്റം നോണ്‍ എസി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി, സിറ്റി സര്‍വീസ്, സിറ്റി ഫാസ്റ്റ് ബസുകളിലും, 3000 രൂപയുടെ ഗോള്‍ഡ് കാര്‍ഡിൽ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, സിറ്റി, സിറ്റി ഫാസ്റ്റ്, ജന്റം നോണ്‍ എസി ബസുകളിലും, 1500 രൂപയുടെ സില്‍വര്‍ കാര്‍ഡ് ഉപയോഗിച്ച്‌ സിറ്റി സര്‍വീസ്, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ജന്റം നോണ്‍ എസി ബസുകളിലും. 1000 രൂപയുടെ ബ്രോണ്‍സ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ജില്ലയ്ക്കുള്ളിലെ സര്‍വീസ്, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി സര്‍വീസുകളിലും യാത്ര ചെയ്യാം.

ഒരു മാസമാണ് കാര്‍ഡിന്റെ കാലാവധി. കാർഡിന്റെ കാലാവധിക്കുള്ളിൽ പരിധിയില്ലാതെ യാത്രചെയ്യാം. കാർഡിന്റെ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പണമടച്ച്‌  കാർഡ് പുതുക്കാവുന്നതാണ് .

Post your comments