Global block

bissplus@gmail.com

Global Menu

റിലയൻസ് ജിയോ ഓട്ടോമൊബൈൽ രംഗത്തേക്ക് ചുവടുറപ്പിക്കുന്നു

ന്യൂഡൽഹി: റിലയൻസ് ജിയോ ഓട്ടോമൊബൈൽ ടെലിമാറ്റിക്സിലേക്ക് ചുവടുറപ്പിക്കുന്നു.

വാഹനങ്ങൾക്കായി രൂപപ്പെടുത്തുന്ന ഉപകരണം ഒരു മൊബൈൽ ആപ്പ്ളിക്കേഷനിലൂടെയായിരിക്കും പ്രവർത്തിക്കുക.

ഈ ഉപകരണത്തിന്റെ സഹായത്തോടെ വാഹനത്തിന്റെ വേഗതയും ഇന്ധന ലഭ്യതയും ഉടമയ്ക്ക് അറിയാൻ സാധിക്കും.

വാഹനത്തിൽ സൗജന്യ വൈ ഫൈ സംവിധാനം ഉൾപ്പടെ നിരവധി സവിഷേതകളാണ് ജിയോ ആപ്പ് നൽകുന്നത്. വാഹന മോഷണം തടയാനും, വാഹനത്തിൻറെ വേഗത, സ്ഥാനം എന്നിവ മനസ്സിലാക്കാനും ഈ ആപ്പിലൂടെ സാധ്യമാകും. എന്നാൽ ജിയോ ഉപയോക്താക്കൾക്ക് മാത്രമേ ഈ സേവങ്ങൾ ലഭ്യമാകുകയുള്ളു.

പദ്ധതി നടപ്പിലാക്കാൻ ഓട്ടോമൊബൈൽ കമ്പനികളുമായി ജിയോ നടത്തുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. പല ഘടകങ്ങളാണ് ഉപകരണത്തിൻറെ വില നിശ്ചയിക്കുന്നതിൽ അടിസ്ഥാനമാകുന്നത്.

ജിയോ വൈ ഫൈ മോഡമിന്റെ വിലയായ 2000 രൂപയോ അതിൽ കുറവോ ആയിരിക്കും ഉപകരണത്തിന്റെ വിലയെന്നാണ് പ്രാഥമിക വിവരം. ഈ ഉപകരണത്തിന്റെ സഹായത്തോടെ ഏത് നിരത്തിലും വാഹനത്തിന്റെ വേഗത, ശീതികരണം എന്നിവ ക്രമീകരിക്കാൻ സാധിക്കും.

ഉപകരണത്തിന്റെ നിർമ്മാണവും ആശയവും ജിയോയുടേതാണെന്നിരിക്കെ ഹാർഡ്‌വെയർ നിർമ്മാണവും ജിയോ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട് . 

Post your comments