Global block

bissplus@gmail.com

Global Menu

വ്യത്യസ്ത സ്റ്റോറേജ് മോഡലുകളിൽ ഷവോമി റെഡ്മി നോട്ട് 4 വിപണിയിൽ

ന്യൂഡൽഹി : ചൈനീസ് ഫോൺ നിർമ്മാ​താക്കളായ ഷവോമി അവരുടെ പുതിയ റെഡ്മി നോട്ട് 4 ഇന്ത്യയിൽ പുറത്തിറക്കി.

ഏറെ ആരാധകരുള്ള റെഡ്മി നോട്ട് ശ്രേണിയിലെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ  ചൈനയിൽ കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കമ്പനി​ ആദ്യം അവതരിപ്പിച്ചത് ​.

 പ്രധാനമായും മൂന്ന് പതിപ്പുകളായാണ് റെഡ്മി നോട്ട് 4 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

9,999രൂപ വിലയുള്ള 2 ജിബി റാമോടുകൂടിയ 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് മോഡലും, 10,999 രൂപ വിലവരുന്ന 3 ജിബി റാമോടുകൂടിയ 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് മോഡലും, 12,999 രൂപ വിലവരുന്ന 4 ജിബി റാമോടുകൂടിയ 64 ജിബി  സ്റ്റോറേജ് മോഡലും ആണ്. ഗോൾഡ്, ഗ്രേ, സിൽവർ നിറങ്ങളിലാണ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്.

റെഡ്മി നോട്ട് 4 ൽ ആൻഡ്രോയിഡ് 6 .0 മാർഷ്മാലോയാണ് സന്നിവേശിപ്പിച്ചിരിക്കുന്നത്. ക്വാൽ കോം സ്നാപ്ഡ്രാഗൺ 625 ഒക്ട കോർ പ്രോസ്സസർ ആണ് ഫോണിന് കരുത്ത് നൽകുന്നത്. ഡ്യൂവൽ സിമ്മിൽ പ്രവർത്തിക്കുന്ന റെഡ്മി നോട്ട് 4ൽ 5 .5 ഇഞ്ച് ഫുൾ എച്ച് ഡി (1080 x 1920 പിക്സൽ ), 2 .5 ഡി ഗ്ലാസ് ഡിസ്പ്ലേ എന്നീ സവിഷേതകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ഡ്യുവൽ - ടോൺ എൽ ഇ ഡി ഫ്ലാഷിൽ പ്രവർത്തി ക്കുന്ന 13 മെഗാപിക്സൽ പ്രധാന ക്യാമറയുടെയും 5 മെഗാപിക്സൽ മുൻ ക്യാമറയുടെയും സഹായത്തോടെ മികച്ച ചിത്രങ്ങൾ പകർത്താനാകും. മൈക്രോ എസ് ഡി വഴി 128 ജി ബി വരെ സ്റ്റോറേജ് ഉയർത്താനാകും.

കണക്റ്റിവിറ്റിക്കായി ജി പി ആർ എസ്, എഡ്ജ്, 3ജി, 4ജിവോൾട്ട്, ബ്ലുടൂത്ത്, ജി പി എസ്, മൈക്രോ - യുഎസ്ബി, ഇൻഫ്രാറെഡ്, ഗ്ലോനാസ് എന്നിവയുണ്ടാകും. 175 ഗ്രാം ഭാരമുള്ള ഫോണിന് 4100 എം എ എച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്  .

Post your comments