Global block

bissplus@gmail.com

Global Menu

ഡാറ്റ ഉപഭോഗം ലാഭകരമാക്കാൻ ഗ്യാലക്സി ജെ 2 എയ്സ്

ന്യൂഡൽഹി: സാംസങ് തങ്ങളുടെ ജെ സീരീസിലെ പുതിയ സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു.

ഗ്യാലക്സി ജെ 2 എയ്‌സിന് 8490 രൂപയാണ് വിപണി വില. ഓൺലൈൻ, റീട്ടെയിൽ​ഔട്ട് ലെറ്റുകൾ വഴി ഉപഭോക്താക്കൾക്ക് സ്മാർട്ട് ഫോൺ ലഭ്യമാകും.ബ്ലാക്ക്, ഗോൾഡ്, സിൽവർ എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ഗ്യാലക്സി ജെ 2 എയ്സ് വിപണിയിൽ ലഭ്യമാകുക . 

2016 ജൂലൈയിൽ കമ്പനി പുറത്തിറക്കിയ ഗ്യാലക്സി ജെ 2 വിനേക്കാൾ വിപണി വില കുറവാണ് പുതിയ പതിപ്പായ ഗ്യാലക്സി ജെ 2 എയ്സിന്റേത്. ഗ്യാലക്സി ജെ 2 വിന്റെ വിപണി വില 9750 രൂപയായിരുന്നു.

സാംസങ്‌ കമ്പനിയുടെ തന്നെ 'മേക്ക് ഫോർ ഇന്ത്യ' എന്ന പദ്ധതിയുടെ കീഴിലാണ് ഗ്യാലക്സി ജെ 2 എയ്സ്  സ്മാർട്ട് ഫോൺ വരുന്നത്. 50 ശതമാനത്തിലേറെ ഡാറ്റ ലഭിക്കാൻ കഴിയുന്ന അൾട്രാ ഡാറ്റ സേവിങ് മോഡ് (യു.ഡി.എസ്) സംവിധാനവും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എസ് ബൈക്ക് മോഡ് സവിശേഷതയും ഫോണിന് നൽകിയിട്ടുണ്ട്. 

5 ഇഞ്ച് ഡിസ്പ്ളേ ഉള്ള ഫോണിൽ ആൻഡ്രോയിഡ് 6.0 മാർഷ്മാലോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ആപ്പുകൾ അതിവേഗം തുറക്കാൻ സഹായിക്കുന്ന ടർബോ സ്പീഡ് ടെക്നോളജി (ടി.എസ്.ടി) എന്ന സവിശേഷതയും ഗ്യാലക്സി ജെ 2 എയ്സിന് നൽകിയിട്ടുണ്ട്. 1.5 ജിബി റാമുള്ള ഫോണിൽ 1.4GHz ക്വാഡ് കോർ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 

എട്ട് മെഗാപിക്സൽ പിൻ ക്യാമറയും അഞ്ച് മെഗാപിക്സൽ മുൻ ക്യാമറയുമാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 8 ജിബി മെമ്മറി സ്റ്റോറേജുള്ള ഗ്യാലക്സി ജെ 2 എയ്സിൽ മൈക്രോ എസ്.ഡി കാർഡിന്റെ സഹായത്തോടു കൂടി  256 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. 2600എം എ എച്ച് ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്. 

Post your comments