Global block

bissplus@gmail.com

Global Menu

സ്മാർട്ഫോൺ വിപണി കീഴടക്കാൻ ഹുവാവേ പി 8 ലൈറ്റ്

ന്യൂഡൽഹി: ചൈനീസ് സ്മാർട്ഫോൺ നിർമ്മാ​താക്കളായ ഹുവാവേയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് പി 8 വിപണി കീഴടക്കാനെത്തുന്നു.

സാധാരണക്കാരുടെ ബഡ്ജറ്റിനനുയോജ്യമായ പി 8 വിപണിയിൽ ഓളങ്ങൾ സൃഷിടിക്കുമെന്നതിൽ നിർമ്മാതാക്കൾക്ക് സംശയമില്ല .

2016 ഏപ്രിലിൽ ഇറങ്ങിയ ഹുവാവേയ് പി 9 ലൈറ്റിൻറെ മെച്ചപ്പെട്ട വേർഷനാണ് പി 8 . ഡ്യൂവൽ സിം സപ്പോർട്ടോടെയെത്തുന്ന ഹുവാവേയ് പി 8 ലൈറ്റിനു മികവേകാൻ 16 ജി ബി സ്റ്റോറേജ് ,5.2 ഇഞ്ച് ഡിസ്പ്ലേ, 1080 x 1920 ഫുൾ എച്ച് ഡി പിക്സൽ റെസൊല്യൂഷൻ, ഒക്റ്റാ -കോർ കിറിൻ 655 ചിപ്പ്‌സെറ്റ്,3 ജി ബി റാം ,മാലി -ടി830 എംപി 2 ജി പി യു എന്നീ പ്രത്യേതകളുണ്ടാകും ഹുവാവേയ് പി 8.

16 ജി ബി മെമ്മറി സ്റ്റോറേജ്ന് പുറമെ മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് മെമ്മറി സ്റ്റോറേജ് ഉയർത്താം. പ്രധാന ക്യാമറ 12 മെഗാ പിക്സലാണ്‌ ( f/2.0 അപ്പേർച്ചർ ) 8 മെഗാ പിക്സൽ സെൽഫി ക്യാമറ എന്നിവയുണ്ടാകും.

ആൻഡ്രോയിഡ് 7.0 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലാകും ഹുവാവേ പി 8 ന്റെ പ്രവര്‍ത്തനം.ഹുവാവേയ്  പി 8 ലൈറ്റിന്റെ ആദ്യ പരീക്ഷണം  യൂറോപ്യൻ വിപണിയിലായിരിക്കും.

239 യൂറോ ആണ് ഇതിൻറെ വില. ഇന്ത്യൻ മൂല്യം ഏകദേശം 17,300 രൂപ . 3000 എം എ എച്ച് നോൺ-റിമൂവബിൾ ബാറ്ററി പി 8 ലൈറ്റിന്റെ സവിശേഷതയാണ്. കറുപ്പ് , വെള്ള ,ഗോൾഡൻ നിറങ്ങളിൽ ഹുവാവേയ് പി 8 ലൈറ്റ് ലഭ്യമാണ് .

Post your comments