Global block

bissplus@gmail.com

Global Menu

മെക്ഡൊണാൾഡ് റസ്റ്റോറന്റുകളിൽ ഇനി മസാല ദോശയും

മുംബൈ: ഫാസ്റ്റ്ഫുഡ് ശൃംഖലാ രംഗത്ത് അതികായന്മാരായ മെക്ഡൊണാൾഡ് തനതുവിഭവങ്ങളായ ബര്‍ഗറും ,സാന്‍ഡ് വിച്ചും പിസയ്ക്കുമൊപ്പം ഇന്ത്യയിലെ ഭക്ഷണ പ്രിയർക്കായി ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ തയ്യറാക്കാൻ ഒരുങ്ങുന്നു.

മെക്ഡൊണാൾഡ് ഇന്ത്യയിലാണ് ആദ്യമായി ദോശ വിഭവങ്ങൾ മെക് ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത്.

മസാല ദോശ ബർഗർ എന്ന പേരിലായിരിക്കും മെക്ഡൊണാൾഡ് ദോശ വിഭവങ്ങൾ അവതരിപ്പിക്കുക. ബ്രെഡിനൊപ്പം ദോശയും, മസാലയും, ചട്നിയും ഉൾപെടെയായിരിക്കും ദോശ ബർഗർ ലഭിക്കുക.

ഇതുകൂടാതെ സ്‌ക്രാംബിൾഡ് എഗ്ഗ് ദോശ മസാലയും മെക് ബ്രേക്ക്ഫാസ്റ്റ്ആയി ലഭ്യമാക്കും. ഇന്ത്യയിലെ എല്ലാ മെക്ഡൊണാൾഡ് റസ്റ്റോറന്റുകളിലും ലഭ്യമാക്കുമെങ്കിലും ആദ്യ ഘട്ടത്തിൽ മുംബൈയിലെ 44 റസ്റ്റോറന്റുകളിലായിരിക്കും ദോശ ബർഗറുകൾ  ലഭിക്കുക.

30 രൂപയ്ക്കും 135 രൂപയ്ക്കും ഇടയിലായിരിക്കും ദോശ ബർഗറുകളുടെ വില. അടുത്ത ആഴ്ചയോടെ ദോശ വിഭവങ്ങൾ മെക്ഡൊണാൾഡ് റസ്റ്റോറന്റുകളിൽ ലഭ്യമായി തുടങ്ങും . 

Post your comments