Global block

bissplus@gmail.com

Global Menu

ഇന്ത്യന്‍ ബയോഡൈവേഴ്സിറ്റി കോണ്‍ഗ്രസ്സ് : പ്രബന്ധ സംഗ്രഹങ്ങള്‍ ജനുവരി 31 വരെ സമർപ്പിയ്ക്കാം

തിരുവനന്തപുരം: ഇന്ത്യന്‍ ബയോ ഡൈവേഴ്സിറ്റി കോണ്‍ഗ്രസ്സിന്റെ (ഐ .ബി സി ) നാലാമത്തെ പതിപ്പില്‍ അവതരിപ്പിക്കേണ്ട പ്രബന്ധങ്ങളുടെ സംഗ്രഹങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31 ലേക്ക് നീട്ടി.

യൂണിവേഴ്‌സിറ്റികളുടെയും കോളേജുകളുടെയും അവധികള്‍ കണക്കിലെടുത്ത്  പ്രബന്ധ സംഗ്രഹങ്ങള്‍  അയക്കേണ്ടിയിരുന്ന അവസാന തീയതി ജനുവരി 15 ല്‍ നിന്നും ജനുവരി 31 ലേക്ക് പുതുക്കി നിശ്ചയിച്ചതായി, കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സിലെ എമെറിറ്റസ് ശാസ്ത്രജ്ഞനും ഐ.ബി.സി. 2017ന്റെ സെക്രട്ടറി ജനറലുമായ ഡോ. പി. എന്‍. കൃഷ്ണന്‍ അറിയിച്ചു.

ഓരോ വിഷയത്തിലും ഒരു അവതാരകന് ഒരു സംഗ്രഹം മാത്രമേ സമര്‍പ്പിക്കാന്‍ പറ്റുകയുള്ളു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഗ്രഹങ്ങള്‍ 500 വാക്കുകളില്‍ കവിയാതെ 2017 ജനുവരി 15ന് മുന്‍പായി www.indianbiodiversity.co.in  എന്ന വെബ്‌സൈറ്റിലേയ്ക്ക് അപ്ലോഡ് ചെയ്യേണ്ടതാണ്.

ചുരുങ്ങിയ ആമുഖവും, പ്രവര്‍ത്തനസമ്പ്രദായങ്ങളും പരീക്ഷണഫലങ്ങളും നിര്‍ണ്ണയങ്ങളുമടങ്ങുന്നതായിരിക്കണം സംഗ്രഹം. ഓരോ വിഷയത്തിലും മികച്ച അവതാരകനുള്ള അവാര്‍ഡ് നല്‍കും. പോസ്റ്ററുകള്‍ അവതരിപ്പിക്കുന്നവര്‍  ഇടത്ത്  നിന്ന് വലത്തോട്ടും മുകളില്‍ നിന്നു താഴോട്ടുമായാണ് വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്.

സ്പഷ്ടമായ ഗ്രാഫിക്കുകള്‍ ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കണം; എന്നാല്‍ തലക്കെട്ടുകള്‍ ചുരുങ്ങിയതുമായിരിക്കണം. 2017 ഫെബ്രുവരി 15ന്  മുന്‍പായി തന്നെ സമ്പൂര്‍ണ്ണ  രചനയും സമര്‍പ്പിക്കേണ്ടതാണ്.

സംഗ്രഹങ്ങളും പ്രബന്ധങ്ങളും  biodiversitycongress@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ് ഐ.ബി.സി. 2017ല്‍ ഉള്‍പ്പെടുത്താവുന്ന പ്രബന്ധനങ്ങളുടെ സംഗ്രഹങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ www.indianbiodiversity.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
തിരഞ്ഞെടുത്ത സംഗ്രഹങ്ങള്‍ പുസ്തകത്തിലുള്‍ക്കൊള്ളിക്കാന്‍ വേണ്ടി 2017 ഫെബ്രുവരി 15നു മുന്‍പായി തന്നെ രചയിതാക്കള്‍  നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ഐ.ബി.സി. 2017ന്റെ  ഔദ്യോഗിക കാര്യാലയം അറിയിച്ചു. സ്‌പോട്ട് രജിസ്ട്രേഷനുകള്‍ സ്വീകരിക്കുന്നതല്ല.

Post your comments