Global block

bissplus@gmail.com

Global Menu

യാഹൂ സെർച്ച് ഇനിയില്ല ,പകരം അൽറ്റബ

  കാലിഫോര്‍ണിയ: ഇന്റര്‍നെറ്റ് വ്യവസായ രംഗത്തെ പ്രശസ്ത സെർച്ച് ​എൻജിനായ  യാഹൂ വിന്റെ പേര് മാറുന്നു . 

കമ്പനിയുടെ  ഇന്റര്‍നെറ്റ്-ഡിജിറ്റല്‍ ബിസിനസുകള്‍ വെറൈസൺ കമ്മ്യൂണിക്കേഷൻസ് ഏറ്റെടുക്കുന്നതോടെയാണ് യാഹുവിന്റെ പേര് മാറുന്നത് .

യാഹൂ തന്നെയാണ് ഇത് സംബന്ധിച്ച  ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് . യാഹൂ ഇനിമുതൽ  അൽറ്റബ  എന്നപേരിലായിരിയ്ക്കും അറിയപ്പെടുക . നഷ്ടത്തിലായ യാഹുവിനെ  വെറൈസൺ കമ്മ്യൂണിക്കേഷൻസ് 483 കോടി ഡോളറിനാണ് ഏറ്റെടുക്കുന്നത് .

യാഹുവിന്റെ  ഇന്റർനെറ്റ് ബിസിനസ്സ്, ഡിജിറ്റൽ അഡ്വർട്ടൈസിംഗ്, ഇ–മെയിൽ, മീഡിയ ,മെസഞ്ജര്‍ തുടങ്ങിയ വിഭാഗങ്ങൾ  വെറൈസൺ കമ്മ്യൂണിക്കേഷൻസിന്  സ്വന്തമാകും . ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ യാഹൂ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മരിസ്സ മേയര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിയും.

1994-ൽ സ്റ്റാൻഫോർഡ് വിദ്യാർഥികളായ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവർ ചേർന്നാണ് യാഹൂവിന് തുടക്കമിട്ടത്.ഗൂഗിളിന്റെ വരവോട് കൂടിയാണ് യാഹുവിന് പ്രതിസന്ധി നേരിടേണ്ടി വന്നത് .

Post your comments