Global block

bissplus@gmail.com

Global Menu

എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം-കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു.

രാവിലെ ഏഴ് മണിക്ക്  തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ഐ.എക്സ്. 373 വിമാനം 7:55ന് കോഴിക്കോടെത്തും. തുടര്‍ന്ന് ദോഹയിലേക്ക് പറക്കും. തിരിച്ച്, കോഴിക്കോട് നിന്ന് രാത്രി 10:50ന് പുറപ്പെടുന്ന ഐ.എക്സ്. 374 വിമാനം 11:45ന് തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരത്തുനിന്ന് 55 മിനിറ്റ് കൊണ്ട്  കോഴിക്കോ​ട് എത്താൻ സാധിക്കും .2300 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് .ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ,നെറ്റ് ബാങ്കിങ് തുടങ്ങിയവ ഉപയോഗിച്ച്   ഓണ്‍ലൈനായും  ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും .

ജനുവരി 15-ന് കോഴിക്കോട് നിന്നും ​ജനുവരി 16-ന് തിരുവനന്തപുരത്തു നിന്നും സര്‍വീസ് ആരംഭിക്കും . ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനായി ഓർഡർചെയ്യാനും സൗകര്യമുണ്ട് .കൂടുതൽ വിവരങ്ങൾക്ക് http://airindiaexpress.in എന്ന വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Post your comments