Global block

bissplus@gmail.com

Global Menu

സംസ്ഥാനത്ത് ക​​ണ്‍സ്യൂ​​മ​​ര്‍ഫെ​​ഡ് കൂടുതൽ വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നു

കൊച്ചി : ക​​ണ്‍സ്യൂ​​മ​​ര്‍ഫെ​​ഡ് പു​​തു​​വ​​ര്‍ഷ​​ത്തി​​ല്‍ പുതിയ വിപണന  ശൃം​​ഖ​​ല  ഒരുക്കാൻ പദ്ധതി തയ്യാറാക്കുന്നു .

സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ വിപണന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ക​​ണ്‍സ്യൂ​​മ​​ര്‍ഫെ​​ഡ് ഒരുങ്ങുന്നത് .

ഇപ്പോഴുള്ള നീതി സ്റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കും . മിതമായ വിലയിൽ മികച്ച ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്കായി ഉറപ്പാക്കുകയാണ് കൺസ്യൂമർഫെ​​ഡിന്റെ ലക്‌ഷ്യം .

 സഹകരണ  സം​​ഘ​​ങ്ങൾക്ക് തന്നെയായിരിക്കും പൂർണ്ണ ഉത്തരവാദിത്തം . മികച്ച സാധനങ്ങൾ ഉറപ്പാക്കുക എന്നത് ക​​ണ്‍സ്യൂ​​മ​​ര്‍ഫെ​​ഡിന്റെ ചുമതലയായിരിക്കും .
ക​​ണ്‍സ്യൂ​​മ​​ര്‍ഫെ​​ഡ് ഇ -​ടെ​​ണ്ട​​ര്‍ വ​​ഴി  ആയിരിക്കും സാധനങ്ങൾ സഹകരണ സം​​ഘ​​ങ്ങൾക്ക് ലഭ്യമാക്കുക .സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ള്‍ക്ക്  മുഴുവൻ തുകയും നൽകി സാധനങ്ങൾ ക​​ണ്‍സ്യൂ​​മ​​ര്‍ഫെഡിൽ നിന്നും വാങ്ങാവുന്നതാണ് .

കേ​​ര​​ള​​ത്തി​​ല്‍ കു​​റ​​ഞ്ഞ​​വി​​ല​​യ്ക്ക് മ​​രു​​ന്ന് ലഭ്യമാക്കാനും ഇതിനൊപ്പം പദ്ധതി തയ്യറാക്കുന്നുണ്ട് . ഇ​​പ്പോ​​ള്‍ 750 നീ​​തി​​സ്റ്റോ​​റു​​ക​​ളാ​​ണു​​ള്ള​​ത് അത്  1500 നീ​​തി മെ​​ഡി​​ക്ക​​ല്‍ സ്റ്റോ​​റു​​ക​​ളാ​​യി വർദ്ധിപ്പിയ്ക്കും .25 ശ​​ത​​മാ​​നം വ​​രെ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാ​ൻ സാധിക്കുമെന്നാണ്  ക​​ണ്‍സ്യൂ​​മ​​ര്‍ഫെ​​ഡ് പ്രതീക്ഷിക്കുന്നത് .

Post your comments