Global block

bissplus@gmail.com

Global Menu

ഏഴാമത് കേരള ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ്സ് ജനുവരി 10 ,11 തീയതികളിൽ ജവഹര്‍ ബാലഭവനില്‍

തിരുവനന്തപുരം : ജൈവ കേരളം, ആരോഗ്യകേരളം എന്ന മുഖ്യവിഷയത്തില്‍ ആഹാരത്തിനും ആരോഗ്യത്തിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ട് കേരളാ ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഏഴാമത് വേദി തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ 2017 ജനുവരി 10,11 തീയതികളില്‍ ഒരുങ്ങും.

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ), അഗ്രി ഫ്രണ്ട്‌സ് കൃഷി-സാംസ്‌കാരിക സൗഹൃദവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  ഏഴാമത് കേരള ബാല കൃഷി ശാസ്ത്ര കോൺഗ്രസ് നടക്കുന്നത്. 

  ഏഴാമത് ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം  വിദ്യാഭാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്  നിര്‍വഹിക്കും.

കാര്‍ഷിക കലോത്സവവും പ്രദര്‍ശനവും ശ്രീമതി ശൈലജ ടീച്ചര്‍  ഉദ്ഘാടനം ചെയ്യും . ചടങ്ങില്‍ ശ്രീ മുരളീധരന്‍ എം എല്‍ എ അദ്ധ്യക്ഷന്‍ ആയിരിക്കും.

സമാപന ദിവസമായ ജനുവരി 11 ന്  സമാപന ചടങ്ങുകളുടെ ഉദ്ഘാടനം  കൃഷിവകുപ്പ് മന്ത്രി ശ്രീ  വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും.  ബാലകൃഷി ശാസ്ത്ര കോൺഗ്രസ് പ്രതിഭകളെ ചടങ്ങില്‍ മന്ത്രി ആദരിക്കും. 

പ്രബന്ധാവതരണത്തിലും, കൃഷി കണ്ടെത്തലുകളിലും മികച്ച പഠനങ്ങളിലും കഴിവ് തെളിയിക്കുന്ന ബാലകൃഷിശാസ്ത്രജ്ഞന് 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പഠനങ്ങളേയും മികച്ച അവതരണ ഇടപെടല്‍ നടത്തുന്ന വിദ്യാര്‍ത്ഥിയേയും ഗൈഡ് അധ്യാപകനേയും  വേദിയില്‍ ആദരിക്കും. 

Post your comments