Global block

bissplus@gmail.com

Global Menu

എയർടെൽ സൗജന്യ 4ജി ഡാറ്റ ഓഫർ ഒരു വർഷത്തേയ്ക്ക്

കൊച്ചി:ടെലി കമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ ഓഫര്‍ പ്രഖ്യാപിച്ചു.

4ജി ഹാന്‍ഡ്സെറ്റുള്ള ആര്‍ക്കും ഇ ഓഫർ പ്രയോജനപ്പെടുത്താം.  

മറ്റ് മൊബൈൽ കമ്പനികളിൽ നിന്ന്  എയർടെൽ 4ജിയിലേക്ക് മാറുന്ന ഉപഭോക്താക്കൾക്കും . 4ജി ഹാൻഡ്‌സെറ്റിലേക്ക് മാറുന്ന നിലവിലെ എയർടെൽ വരിക്കാർക്കും പുതിയ ഓഫർ ലഭ്യമാകുക .

345 രൂപ നൽകിയാൽ  4 ജിബി 4 ജി  ഡാറ്റയും സൗജന്യ കോളുകളും ലഭിക്കുന്നതാണ് പുതിയ ഓഫർ . 9000 രൂപ മൂല്യമുള്ള ഈ സൗജന്യ ഡാറ്റാ ഓഫര്‍  12 മാസത്തേക്കാണ് എയർടെൽ   പ്രഖ്യാപിച്ചിരിക്കുന്നത് .ഫെബ്രുവരി 28 വരെയാണ് സൗജന്യഡാറ്റ ഓഫർ നേടാനുള്ള അവസരം .

 ഇതുകൂടാതെ തിരഞ്ഞെടുക്കപ്പെട്ട പ്രീ പെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാര്‍ക്ക് 2017 ഡിസംബര്‍ 31 വരെ എല്ലാ മാസവും 3 ജി.ബി. ഡാറ്റ സൗജന്യമായി ലഭിക്കും. നിലവിലെ  പ്ലാൻ കൂടാതെയായിരിക്കും ഈ സൗജന്യ ഡാറ്റ നേട്ടം ലഭിക്കുക .

Post your comments