Global block

bissplus@gmail.com

Global Menu

ഗ്രാമീണ മേഖലാ ബാങ്കുകൾക്ക് 40 ശതമാനം കറൻസി ഉറപ്പാക്കാൻ റിസർവ് ബാങ്ക് നിർദേശം

മുംബൈ  : ഗ്രാമീണ മേഖലയിലെ ബാങ്കുകൾക്ക്  40 ശതമാനമെങ്കിലും കറൻസികൾ ഉറപ്പാക്കണം എന്ന് ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം .

ആവശ്യങ്ങള്‍ക്കനുസൃതമായി ഗ്രാമീണമേഖലകളില്‍ പണമെത്തുന്നില്ലെന്ന കണ്ടെത്തലിലാണ് പുതിയ വിജ്ഞാപനം .

നോട്ട് നിരോധനത്തിനെ തുടർന്നുണ്ടായ  സാധാരണക്കാരുടെയും കര്‍ഷകരുടെയും പണമിടപാടുകളിലെ പ്രതിസന്ധി കുറയ്ക്കാൻ ഒരു പരിധിവരെ പുതിയ റിസർവ് ബാങ്ക് ഉത്തരവ് സഹായകമായേക്കും .

ഗ്രാമീണമേഖലാ ബാങ്കുകള്‍ , ജില്ലാ സഹകരണ ബാങ്കുകള്‍,  വാണിജ്യ ബാങ്കുകള്‍, എന്നീ ബാങ്കുകളിലേക്കും  കൂടാതെ ഗ്രാമീണ മേഖലയിലെ എ.ടി.എമ്മുകള്‍, പോസ്റ്റോഫീസുകള്‍ എന്നിവിടങ്ങളിലും പണം ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഉത്തരവിൽ നിർദേശവുമുണ്ട്.

ഗ്രാമീണ മേഖലയിൽ ലഭ്യമാക്കുന്ന പണത്തിൽ കൂടുതലായി 500 , 100 രൂപ നോട്ടുകളോ അതിൽ കുറഞ്ഞ മൂല്യമുള്ള നോട്ടുകളോ , നാണയങ്ങളോ ലഭ്യമാക്കണം എന്നും റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട് .  

Post your comments