Global block

bissplus@gmail.com

Global Menu

നാലാമത് ഇന്ത്യന്‍ ബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്സിന് പുതുച്ചേരി വേദിയാകും

തിരുവനന്തപുരം:  രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഇന്ത്യന്‍ ബയോ ഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്സിന്റെ നാലാമത്തെ പതിപ്പ് പുതുച്ചേരിയില്‍ 2017 മാര്‍ച്ച് 10ന് ആരംഭിക്കും.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ്, പുതുച്ചേരി ഗവണ്മെന്റ്, പുതുച്ചേരി ഫോറസ്‌റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്‌മെന്റ്, നവധന്യ ന്യൂ ഡല്‍ഹി,

പോണ്ടിച്ചേരി സയന്‍സ് ഫോറം തുടങ്ങിയ സര്‍ക്കാര്‍ സംഘടനകളും സര്‍ക്കാരിതര സംഘടനകളുമായി സഹകരിച്ചു തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) നടത്തുന്ന നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഐ.ബി.സി. 2017ന്റെ പ്രധാന വിഷയം  'കാലാവസ്ഥ വ്യതിയാനവും ജൈവവൈവിധ്യവുമാണ്'.

ദേശീയ സെമിനാര്‍, ബയോഡൈവേഴ്‌സിറ്റി  പ്രദര്‍ശനം, സാംസ്‌കാരിക സമൂഹങ്ങളുടെ സമ്മേളനം ജൈവവൈവിധ്യ വിഷയുവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സമ്മേളനം, ദേശീയ ഫോട്ടോഗ്രഫി മത്സരം, ഡോക്യുമെന്ററി മേള, തുടങ്ങിയവ ഐ.ബി.സി 2017ന്റെ വൈവിധ്യമാര്‍ന്ന പരിപാടികളാണ്.  

സംഗ്രഹിത പ്രഭാഷണങ്ങളും സമ്പൂര്‍ണ്ണമായ അവതരണങ്ങളും, പോസ്റ്റര്‍ പ്രദര്‍ശനങ്ങളുമടങ്ങുന്ന ഇന്ത്യന്‍ ബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ് 2017 ലെ മുഖ്യ വിഷയമവതരിപ്പിക്കാന്‍  വിദഗ്ദ്ധരില്‍ നിന്നു മാത്രമേ പ്രഭാഷണങ്ങളും ചര്‍ച്ചകളും ക്ഷണിച്ചിട്ടുള്ളൂ. പക്ഷെ മറ്റു വിഷയങ്ങളെ സംബന്ധിച്ച് രചനകള്‍ എല്ലാവര്‍ക്കും അയക്കാം.

സംഗ്രഹങ്ങള്‍ 500 വാക്കുകളില്‍ കവിയാതെ 2017 ജനുവരി 15ന് മുന്‍പായി www.indianbiodiversity.co.in  എന്ന വെബ്സൈറ്റിലേയ്ക്ക് അപ്ലോഡ് ചെയ്യേണ്ടതാണ്. 2017 ഫെബ്രുവരി 15ന്  മുന്‍പായി തന്നെ സമ്പൂര്‍ണ്ണ  രചനയും സമര്‍പ്പിക്കേണ്ടതാണ്.

സംഗ്രഹങ്ങളും പ്രബന്ധങ്ങളും  biodiversitycongress@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ് ഐ.ബി.സി. 2017ല്‍ ഉള്‍പ്പെടുത്താവുന്ന പ്രബന്ധനങ്ങളുടെ സംഗ്രഹങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ www.indianbiodiversity.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയും ചെയ്യാം . .

Post your comments