Global block

bissplus@gmail.com

Global Menu

മോദി നടപ്പിലാക്കുന്നത് ക്രോണി ക്യാപ്പിറ്റലിസം

തൊഴിലുറപ്പു പദ്ധതി ഇല്ലാതെയാക്കുന്നതിനെ എങ്ങനെ കാണുന്നു.

നഗരങ്ങളിലേക്കും കൂടി വ്യാപിക്കേണ്ട ഒരു പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ആവിഷ്‌കരിക്കപ്പെട്ട പദ്ധതിയാണ്. ഒരു പൗരനെ സംബന്ധിച്ചു ജീവിക്കാനുള്ള അവകാശം ഉണ്ട്. ജീവിക്കാനുള്ള അവകാശം എന്നാല്‍തൊഴില്‍ചെയ്യാനുള്ള സാഹചര്യമായി ബന്ധപ്പെട്ടു കിടക്കുന്നു. 100 ദിവസം കുറഞ്ഞത് തൊഴില്‍നല്‍കുക  എന്നതാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. റോഡ് സൈഡിലെ പച്ച വെട്ടന്നതു പോലുള്ള ഉത്പാദനപരമല്ലാത്ത പ്രക്രിയയാണ് ഇവര്‍ചെയ്യുന്നത് എന്ന പറഞ്ഞ് ഇവര്‍ക്ക് തൊഴില്‍നല്‍കുന്നില്ല എന്നതിനെ എങ്ങനെ ന്യായീകരിക്കുവാന്‍സാധിക്കും. ജീവിക്കാനുള്ള വരുമാനം അവര്‍ക്കും ആവശ്യമാണ്. അത് നല്‍കുക ഗവണ്‍മെന്റിന്റെ ചുമതല കൂടിയാണ്. ത്രപുര സംസ്ഥാനങ്ങള്‍ഈ പ്രവര്‍ത്തനം ഏറ്റവും നന്നായി നടക്കുന്നുണ്ട്. എന്നാല്‍എന്‍ഡിഎ ഗവണ്‍മെന്റ്  പദ്ധതി നടപ്പിലാക്കുന്ന ബ്ലോ്ക്കുകള്‍പകുതിയായി ചുരുക്കിയതോടെ ഈ സംസ്ഥാനങ്ങളെ അത് വളരെ മോശമായി ബാധിക്കുന്നുണ്ട്. ഇവിടെ ഗവണ്‍മെന്റ് മനസിലാക്കേണ്ടത് ഒരു കാര്യമാണ്  ഉത്പാദന വര്‍ദ്ധനവ് എന്നത് മാത്രമല്ല വികസനം. അത് ജനങ്ങളുടെ ജീവിത നിലവാരം കൂടി ഉയരുമ്പോഴാണ് സാധ്യമാകുന്നത്.

 

തൊഴില്‍നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍എത്രത്തോളം ഗുണകരമാണ്

തൊഴില്‍നിയമങ്ങള്‍തൊഴിലാളിക്ക് ഗുണകരമാണെന്ന് ആരാണ് പറയുന്നത്. കോര്‍പറേറ്റുകളും, മോദിയുമെല്ലാ അത് പറയേണ്ടത്. തൊഴിലാളികളാണ് പറയേണ്ടത്്. ഇത് ക്രോണി ക്യാപ്റ്റിലിസമാണ്. രണ്ടാം യുപിഎ മുതല്‍ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍നടന്നില്ല. പക്ഷെ മോദി സര്‍ക്കാര്‍തൊഴിലാളികളുമായി യാതൊരു ചര്‍ച്ചയും നടത്താതെ പരിഷ്‌കാരങ്ങള്‍നടപ്പിലാക്കുന്നു. ഇതുവരെ നിലവിലുള്ള തൊഴില്‍നിമയങ്ങള്‍നടപ്പിലാക്കാത്ത രാജ്യം അത് ലഘൂകരിക്കുന്നു എന്നതിനെ വിഡ്ഢിത്തമായെ വിശേഷിപ്പിക്കുവാന്‍സാധിക്കു. നിലവില്‍ഫാക്ടറി ഉടമകള്‍ചെയ്യുന്നത് എന്താണ്. നിയമങ്ങള്‍പലതും അനുസരിക്കുന്നില്ല. തൊഴിലിടങ്ങള്‍കാഷ്വല്‍തൊഴിലാളികളാലും കരാറുകാരാലും നിറയുകയാണ്. ഒരു ഹയര്‍ആന്റ് ഫെയര്‍സമ്പ്രദായത്തിലേക്ക് പോകുന്നു. എന്റെ പണം എനിക്കു ഇഷ്ടമുള്ള പോലെ ഇഷ്ടമുള്ളവരെക്കൊണ്ട് ഇഷ്ടമുള്ള സമയം ജോലി ചെയ്യിക്കുമെന്നാണ് പറയുന്നത്. തൊഴില്‍നിയമങ്ങള്‍എന്നാല്‍സാമൂഹ്യക്ഷേമ നിയമങ്ങളാണ്. ഇതിനെയാണ് അട്ടിമറിക്കുന്നത്. തൊഴിലാളിക്ക് എല്ലാം ലഭിക്കുന്നു എന്ന് തൊഴിലുടമ മാത്രം സാക്ഷ്യപ്പെടുത്തിയാല്‍മതി എന്നു പറയമ്പോള്‍ആ നിയമം എങ്ങനെ തൊഴിലാളികളെ സംരംക്ഷിക്കും.

 

ഇന്‍ഷുറന്‍സ് മേഖലയിലെ സ്വകാര്യവത്ക്കരണം ഈ മേഖലയെ ഏതെല്ലാം രീതിയില്‍ബാധിക്കും

1991 ല്‍നരസിംഹറാവു ഗവണ്‍മെന്റാണ് സ്വകാര്യവത്ക്കരണ നയം തുടങ്ങയത്. പി്ന്നീട് ബിജെപിയുടെ കാലത്ത് കേന്ദ്രമന്ത്രി അരുണ്‍ഷൂരി നടപ്പിലാക്കിയതും സ്വകാര്യവത്ക്കരണത്തിന്റെ തീവ്ര നയങ്ങളായിരുന്നു. 15,16 ലോകസഭ ഈ നയതുടര്‍ച്ചയാണ് തുടരുന്നത്. ഏറ്റവും കൂടുതല്‍പണം ചെലവാക്കപ്പെട്ട തെരഞ്ഞെടുപ്പുകള്‍കൂടിയാണ് ഇവ. ഈ പണം എവിടെ നിന്ന് വന്നു എന്നു മാത്രം ചിന്തിച്ചാല്‍മതി. ഇപ്പോള്‍ഇന്‍ഷുറന്‍സ് മേഖലയില്‍നടപ്പിലാക്കുന്ന സ്വകാര്യവത്ക്കരണ നയങ്ങളും ഇതിന്റെ പശ്ചാത്തലത്തില്‍കാണാവുന്നതാണ്. ഒരു കാലഘട്ടത്തില്‍ഏറെ വിശ്വാസ്യത നേടിയെടുത്ത എല്‍ഐ സി പോലും ഇന്ന് ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രാദേശിക ഏജന്റുമാരും, എല്‍ഐ സി ഉദ്യോഗ്സ്ഥരും ചേര്‍ന്നു വളര്‍ത്തി വലുതാക്കിയ ഒരു സ്ഥാപനത്തെ ഈ സ്വകാര്യവത്ക്കരിച്ച് വീണ്ടും വളര്‍ത്തുമെന്നു പറയുന്നത് പൊള്ളത്തരമാണ്. സ്വകാര്യവത്ക്കരിക്കാതെ തന്നെ വിശ്വാസം നേടിയെടുത്തതാണ്. ഇപ്പോള്‍ജനപ്രിയ പോളിസികള്‍പലതും പിന്‍വലിച്ചതും എല്‍ഐ സിയെ ഇല്ലാതാക്കുവാനാണ്. ഇതൊരു വലിയ മീനാണ് ഒറ്റയടിക്ക് വിഴുങ്ങുവാന്‍സാധിക്കില്ല. മുറിച്ചു മുറിച്ച് വിഴുങ്ങുകയാണ്. ഇന്‍ഷുറന്‍സ് മേഖലയെ സ്വകാര്യവത്ക്കരിക്കുന്നതും കോര്‍പ്പറേറ്റുകളെ സംരംക്ഷിക്കുവാനും, അവര്‍ക്ക് അനധികൃത ലാഭം നല്‍കുവാനുമാണ്. എംവി ആക്ടില്‍അടുത്ത് കാലത്ത് നടത്താന്‍തീരുമാനിച്ച ഒരു തിരുത്തല്‍ഇതുമായി ബന്ധപ്പെട്ട് കാണാന്‍സാധിക്കുന്നതാണ്. അപകട ഇന്‍ഷുറന്‍സുകള്‍പരമാവധി  ക്ലെയിം തുക പരമാവധി 10 ലക്ഷം രൂപയായി നിജപ്പെടുത്തുക. ഇതു നടപ്പിലാക്കിയാല്‍ജഗതിക്ക് ഇത്രയും തുക നഷ്ടപരിഹാരം ലഭിക്കുമോ, അതുപോലെ തന്നെ മറ്റൊരു തീരുമാനമായിരുന്നു ട്രയനിന്റെ വാതില്‍വഴി യാത്രികര്‍താഴെ വീണാല്‍ഇന്‍ഷുറന്‍സ് ഇല്ലാതാക്കുക. ഇത് വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ഇങ്ങനെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ലാഭമുണ്ടാക്കുവാന്‍നിരവധിയായ ശ്രമങ്ങളാണ് നടക്കുന്നത്.

 

മോദിയുടെ നയങ്ങളെ എങ്ങനെ കാണുന്നു.

മെയ്ക്ക് ഇന്‍ഇന്ത്യയെന്നു പറയുന്നുണ്ടെങ്കിലും ഇന്ത്യന്‍മെയ്ഡ് കമ്പനികളുടെ അവസ്ഥ ഇന്ന് എന്താണ്.പല കമ്പനികളും മോശ അവസ്ഥയിലോ അല്ലെങ്കില്‍ഇല്ലാതെയാകുകയോ ആണ് ചെയ്യുന്നത്. വിദേശ കമ്പനികള്‍ക്ക് മാത്രം വളരാവുന്ന അവസ്ഥയാണുള്ളത്. ചിദംബരവും അരുണ്‍ജയ്റ്റിലിയും സ്വീകരിച്ച നടപടികള്‍പലതും വളരെ ദോഷകരമായിട്ടാണ് ഇന്ത്യന്‍സാമ്പത്തിക രംഗത്തെ ബാധിച്ചത്. കള്ളപ്പണം കൊണ്ടു വരുമെന്നു പറയുന്നതല്ലാതെ നടപടികള്‍ഇടുക്കുന്നില്ല. പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍സംബന്ധിച്ച ആശങ്കയും പരിഹരിക്കുവാന്‍ശ്രമിക്കുന്നില്ല. ഇത്തരത്തില്‍കള്ളപ്പണക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും മാത്രം ഗുണകരമായ നയസമ്പ്രദായമാണ് മോദി നടപ്പിലാക്കുന്നത്.

എന്‍എച്ച് ഗെയ്ല്‍തുടങ്ങിയ പദ്ധതികള്‍ക്ക് സ്ഥലം ലഭിക്കുന്നില്ല. ഇത് കേരള വികസനത്തിന് ദോഷകരുമാകുമോ

കേരളത്തില്‍ഭൂമി ലഭിക്കുന്നില്ല എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്. പകരം പലപ്പോഴും അര്‍ഹമായ നഷ്ടപരിഹാരം പോലും നല്‍കാതെ കൃഷി ഭൂമി ഏറ്റെടുക്കുകയാണ്. ഇവിടെ നഷ്ടപരിഹാരം നല്‍കി ഭൂവുടമകളെയും വിശ്വാസത്തിലെടുത്ത് ഒരു നയരൂപീകരണം നടപ്പിലാക്കിയാല്‍മാത്രമെ അടിസ്ഥാന സൗകര്യ വികസനം യാഥാര്‍ത്ഥ്യമാകു.

 

ഉമ്മന്‍ചാണ്ടിയുടെ നയങ്ങളെ സംബന്ധിച്ച്

ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന് ഒരു നയമില്ല എന്നാണ് എനിക്ക് മനസിലാക്കാന്‍കഴിഞ്ഞത് . ഇരുട്ടുള്ള മുറിയില്‍ഇല്ലാത്ത കറുത്തപൂച്ചയെ തെരഞ്ഞ് കണ്ടെത്താന്‍സാധിച്ചേക്കാം പക്ഷെ ഈ ഗവണ്‍മെന്റിന്റെ നയം കണ്ടെത്താന്‍സാധിക്കില്ല. മദ്യനയം എന്നു പറയുന്നുണ്ട്. അത് എന്ത് നയമാണെന്ന് പറയാന്‍പറഞ്ഞാല്‍പോലും ആര്‍ക്കും പറയുവാന്‍കഴിയില്ല. ഇല്ലാത്ത നയത്തെ വിവാദമാക്കുകയാണ് ഉമ്മന്‍ചാണ്ടി.

 

നോക്കുകൂലിയെ അനുകൂലിക്കുന്നുണ്ടോ

ജോലിയെടുക്കാതെ കൂലി വാങ്ങുന്നത് നല്ലതല്ല. എന്നിരുന്നാലും ഒരു സുപ്രഭാതത്തില്‍ജോലി ഇല്ല പകരം യന്ത്രം ചെയ്യുമെന്നു പറഞ്ഞാല്‍അംഗീരിക്കുന്നില്ല. തൊഴിലാളിക്ക് പുനരധിവാസം നല്‍കുവാന്‍നാം തയ്യാറാകണം. പക്ഷെ അതിന്റെ പേരില്‍നോക്കു കൂലിയുടെ ആവശ്യമില്ല.

 

കരുണയുള്ള മുതലാളിത്തമാണ് ഇനി വേണ്ടത് എന്നാണ് നാരായണമൂര്‍ത്തി പറയുന്നത്. എങ്ങനെ കാണുന്നു.

ഞാന്‍നാാരായണ മൂര്‍ത്തിയെക്കാള്‍മാര്‍പാപ്പയുടെ കൂടെയാണ് നില്‍ക്കുന്നത്. ആഗോളവത്ക്കരണത്തിന് മനുഷ്യമുഖമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പണം ഒരു മാധ്യമം മാത്രമാണ് അതിനെ ആരാധിക്കുന്നുള്ള ത്വരയെയും അദ്ദേഹം നിശിതമായി വിമിര്‍ശിക്കുന്നുണ്ട്.

Post your comments