Global block

bissplus@gmail.com

Global Menu

ഡിജിറ്റൽ പണമിടപാ​ടുകൾക്ക് ഇനി ഭീം മൊബൈൽ ആപ്പ്

ന്യൂഡല്‍ഹി: ഡിജിറ്റൽ പണമിട​പാടുകൾ എളുപ്പത്തിലാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മൊബൈൽ ആപ്പ് പുറത്തിറക്കി.

ഡോ.ബി.ആര്‍ അംബ്ദേക്കറുടെ സ്മരണാർത്ഥം ആപ്പിന് ഭീം ആപ്പ് എന്നാണ്  പേരിട്ടിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍  വച്ച്  നടന്ന ഡിജിധന്‍ മേളയില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആപ്പ് പുറത്തിറക്കിയത്.

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിട്ടുള്ള ആപ്പില്‍  ​വളരെ അനായാസം ഇടപാടുകൾ നടത്താവുന്നതാണ് . നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ആപ്പ്  വികസിപ്പിച്ചത്.

ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളിലും ആപ്പ്  ഉപയോഗിക്കാനാവും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ആപ്പ്  ഡൗണ്‍ലോഡ്ചെയ്തതിന്  ശേഷം ഫോൺ നമ്പർ എസ് എം എസ് ആയി അയച്ചു കൊടുക്കുക. തുടർന്നുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ച് രജിസ്റ്റർ ചെയ്ത്  നാല് അക്കമുള്ള ഡിജിറ്റല്‍ പാസ് കോഡ് നല്‍കുക, തുടർന്ന് ബാങ്ക് അകൗണ്ട് വിവരങ്ങൾ നൽകാവുന്നതാണ് .

അതിനു ശേഷം പണമിടപാടുകൾക്കായി ആപ്പ് ഉപയോഗിക്കാവുന്നതാണ് . നിലവില്‍ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് മാറ്റാനും ആപ്പിലൂടെ കഴിയും. ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ പാസ്കോഡിനു പകരം വിരലടയാളം ഉപയോഗിച്ചും പണമിടപാടുകൾ ഭീം ആപ്പിൽ സാധ്യമാകും .

Post your comments