Global block

bissplus@gmail.com

Global Menu

എ ടിഎമ്മില്‍ നിന്ന് പിൻവലിയ്ക്കാവുന്ന തുകയുടെ പരിധി 4500 രൂപയായി ഉയർത്തി

ന്യൂഡൽഹി: എടിഎമ്മിൽ നിന്നു ഒരു   ദിവസം  പിൻവലിക്കാവുന്ന തുകയുടെ  പരിധി 4500 രൂപയായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കി  നിശ്ചയിച്ചു .

നിലവിൽ ഇത് 2500 രൂപയായിരുന്നു . ജനുവരി 1 മുതല്‍  4500 രൂപവരെ  എ ടിഎമ്മില്‍ നിന്നും  പിൻവലിക്കാൻ സാധിക്കും . ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റം വരുത്തിയിട്ടില്ല .24,000 രൂപ മാത്രമെ  ഒരാഴ്ച പിന്‍വലിക്കാന്‍ സാധിക്കു .

എന്നാൽ 2500 രൂപ പിൻവലിക്കാൻ സാധിച്ചിരുന്നപ്പോൾ എടിഎമ്മിൽ നിന്ന് ലഭിച്ചിരുന്നത് കൂടുതലായും 2000 രൂപയുടെ നോട്ടുകളായിരുന്നു . ഇതുമൂലമുണ്ടായ ചില്ലറ ക്ഷാമം പരിഹരിക്കാനായി 500 ന്റെ കൂടുതൽ നോട്ടുകൾ ഉൾപ്പെടുത്താനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട് .

നോട്ട് അസാധുവാക്കലിനുശേഷം 2,000 രൂപ ആയിരുന്നു ഒരു ദിവസം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത്. നവംബര്‍ 19 ന്  പിൻവലിക്കാവുന്ന തുക  4,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു എങ്കിലും പിന്നീട്  2,500 ആക്കി കുറച്ചിരുന്നു .

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട 50 ദിവസം പൂര്‍ത്തിയായ വെള്ളിയാഴ്ച  രാത്രി വൈകിയാണ് റിസര്‍വ് ബാങ്കിന്റെ പുതിയ  പ്രഖ്യാപനം വന്നത്.

Post your comments