Global block

bissplus@gmail.com

Global Menu

ആപ്പിൾ ഐഫോണുകളുടെ ഉൽപാദന യൂണിറ്റ് ബംഗളുരുവിൽ ആരംഭിക്കുന്നു

ബംഗളുരു: ഇന്ത്യന്‍ വിപണിയിലേക്കുള്ള ഐ ഫോണുകള്‍ ബംഗളുരുവിലെ ഫാക്‌ടറിയിൽ നിന്നും നിർമ്മിക്കുവാൻ ആപ്പിൾ തയ്യാറെടുക്കുന്നു .

ബംഗളുരുവിലെ പീന്യയിലുള്ള ഫാക്ടറിയില്‍നിന്ന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ഐഫോണുകള്‍ ഏപ്രിൽ മാസത്തോടെ പുറത്തിറക്കാനാകുമെന്നാണ് ആപ്പിൾ പ്രതീക്ഷിക്കുന്നത്. തായ് വാന്‍ കേന്ദ്രമായുള്ള വിസ്റ്റ്രോൺ ഒ .ഇ.എം  (ഒറിജിനില്‍ എക്വിപ്മെന്റ് മാനുഫാച്വറര്‍) കമ്പനിയാണ്ആപ്പിളിനു വേണ്ടി മൊബൈല്‍ ഫോണ്‍ നിര്‍മ്മാണകേന്ദ്രം ബംഗളൂരുവില്‍ ആരംഭിക്കുന്നത് .

ഇന്ത്യയിൽ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നതോടെ ഇന്ത്യൻ വിപണിയിൽ വിലക്കുറവിൽ ഐഫോണുകൾ ലഭ്യമാക്കാൻ ആപ്പിളിന് സാധിക്കും . ബംഗളുരുവിലെ ഉല്പാദനകേന്ദ്രം വരുന്നതോടെ ഫോണുകള്‍ ഇറക്കുമതി ചെയ്യുമ്പോൾ  12.5 ശതമാനം അധിക നികുതി  നല്‍കേണ്ടിവരുന്നത് ഒഴിവാക്കാനും സാധിക്കും .

തുടക്കത്തിൽ അസംബ്ലിങ് യൂണിറ്റായിട്ടായിരിക്കും ആപ്പിളിന്റെ ഉല്പാദന കേന്ദ്രം ബംഗളുരുവിൽ പ്രവർത്തനം ആരംഭിക്കുക. ബംഗളൂരു കേന്ദ്രമായി തുടക്കം കുറിക്കുന്ന ആപ്പിളിന്റെ രണ്ടാമത്തെ പദ്ധതിയാണിത്.

ആപ്പിള്‍ ടി.വി, ആപ്പിള്‍ വാച്ച് എന്നിവയ്ക്കാവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മാണത്തില്‍ ഇന്ത്യന്‍ ഡവലപ്പേഴ്സിനെ ഉള്‍പ്പെടുത്തി  സോഫ്റ്റ്‌വേര്‍ ശൃംഖല സ്ഥാപിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Post your comments