Global block

bissplus@gmail.com

Global Menu

മൈ വോഡഫോണ്‍ ആപ്പില്‍ അധിക ഡാറ്റ ലഭ്യമാക്കിക്കൊണ്ട് ഡിസ്‌ക്കവര്‍ ഗിഫ്റ്റ്

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ ഇന്ത്യ  തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി മൈ വോഡഫോണ്‍ ആപ്പില്‍ 1.7 ജി.ബി. വരെ അധിക ഡാറ്റ സമ്മാനമായി ലഭിക്കുന്ന ഡിസ്‌ക്കവര്‍ ഗിഫ്റ്റ് പദ്ധതി അവതരിപ്പിച്ചു.

മൈ വോഡഫോണ്‍ ആപ്പിലൂടെ വിവിധ ആപ്പ് സ്‌ക്രീനുകളിലൂടെ നാവിഗേറ്റു ചെയ്യുമ്പോള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഗിഫ്റ്റ് ബോക്‌സുകള്‍ കണ്ടെത്തിയാണ് 100 എം.ബി.യോ അതില്‍ കൂടുതലോ ഉള്ള 3ജി/4ജി ഡാറ്റ അണ്‍ലോക്ക്  ചെയ്യാനാവുക.

കൂടുതല്‍ ഗിഫ്റ്റ് ബോക്‌സുകള്‍ കണ്ടെത്തുന്ന ഉപഭോക്താക്കള്‍ക്ക്  അധിക ഡാറ്റ  കൂടുതല്‍  ലഭിക്കും. 1.7 ജി.ബി. വരെ അധിക ഡാറ്റ ഇത്തരത്തില്‍ വിജയിക്കാനാവും. 

റെഡ്, എന്റര്‍പ്രൈസസ് വിഭാഗത്തിലുള്ളവര്‍ ഒഴികെ എല്ലാ പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് വരിക്കാര്‍ക്കും 2017 ജനുവരി 15 വരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഒന്നാമത്തെ ഗിഫ്റ്റ് കണ്ടെത്തുമ്പോള്‍ 100 എം.ബി.യും നാലാമത്തെ ഗിഫ്റ്റ് കണ്ടെത്തുമ്പോള്‍ 400 എം.ബി.യും എട്ടാമത്തേതും അവസാനത്തേതുമായ ഗിഫ്റ്റ് കണ്ടെത്തുമ്പോള്‍ 1.2 ജി.ബി.യും ആയിരിക്കും ലഭിക്കുക.

പോസ്റ്റ് പെയ്ഡ് - പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് സവിശേഷമായ അനുഭവങ്ങള്‍ ലഭ്യമാക്കുന്നതും തങ്ങളുടെ വോഡഫോണ്‍ അക്കൗണ്ട്  വിരല്‍ത്തുമ്പില്‍ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതുമായ ആപ്പാണ് മൈ വോഡഫോണ്‍ ആപ്പ്.

ഓരോ ഉപഭോക്താവിനും തങ്ങളുടെ പദ്ധതിയെക്കുറിച്ച് തല്‍സമയം വിവരങ്ങള്‍ നല്‍കുന്നതും വിവിധ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതും ഇതിന്റെ സവിശേഷതകളില്‍ പെടുന്നു.

ബില്‍ അടയ്ക്കലുകളും റീച്ചാര്‍ജുകളും പുതിയ സേവനങ്ങള്‍ക്കായി വരിക്കാരാകുന്നതും എം.എന്‍.പി. അപേക്ഷകള്‍ നല്‍കുന്നതുമെല്ലാം ഇതില്‍ സാധ്യമാകും. കഴിഞ്ഞ കാലത്തെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച പദ്ധതികളും മറ്റും തെരഞ്ഞെടുക്കാനും ഇതിലൂടെ കഴിയും.  

Post your comments