Global block

bissplus@gmail.com

Global Menu

സാംസങ് ഗ്യാലക്സി A സീരീസ് പുതിയ പതിപ്പ് ജനുവരിയിൽ എത്തും

ന്യൂഡൽഹി: സാംസങ് ഗ്യാലക്സി കുടുംബത്തിൽ നിന്നും പുതിയ സ്മാർട്ടഫോണുകൾ എത്തുന്നു. സാംസങ് ഗ്യാലക്സി A സീരിസിൽ ഉൾപ്പെട്ട ഫോണുകൾ അടുത്തവർഷം ജനുവരി അഞ്ചിന് വിപണിയിലെത്തുമെന്നാണ്  സൂചന.

മറ്റ് സാംസങ് ഫോണുകളെ അപേക്ഷിച്ച് മികച്ച ഡിസൈനിലും , വാട്ടർ റെസിസ്റ്റൻസ്  സവിശേഷതയോടെയുമാണ്  സംസങ് പുതിയ A സീരീസ് അവതരിപ്പിക്കുക  .

  പുതിയ പതിപ്പ് ​സാംസങ്ഗ്യാലക്സി A7 ,സാംസങ് ഗ്യാലക്സി A5,സാംസങ് ഗ്യാലക്സിA3 എന്നിങ്ങനെ മൂന്ന് ഫോണുകളാണ് 2017 ൽ വിപണിയിലെത്തുക . .മെറ്റൽ ഫ്രെയിമോട്‌  കൂടി എത്തുന്ന സ്മാർട്ടഫോൺ ബ്ലാക്ക് , ബ്ലൂ , ഗോൾഡ് , പിങ്ക്  നിറങ്ങളിൽ ആയിരിക്കും ലഭ്യമാകുക.

.5.7 ഫുൾ ഇഞ്ച് എച്ച് ഡി ഡിസ്പ്ലേ , 3ജി ബി റാം,16എം പി ക്യാമറ,7880ഒക്ട കോർ പ്രോസസ്സർ,3,500 എം എ എച്ച് ബാറ്ററി എന്നിവയാണ് ഗ്യാലക്സി A7 ന്റെ പ്രത്യേകത .

5.2 ഫുൾ  ഇഞ്ച് എച്ച് ഡി ഡിസ്പ്ലേ , 13എം പി ക്യാമറ,7880 ഒക്ട കോർ പ്രോസസ്സർ, 3ജി ബി റാം, 16 ജി ബി സ്റ്റോറേജ്, 3,000 എം എ എച്ച് ബാറ്ററി എന്നിവയാണ് ഗ്യാലക്സി A5  ന്റെ പ്രത്യേകത .

4.7  ഇഞ്ച് എച്ച് ഡി ഡിസ്പ്ലേ , 13 എം പി ക്യാമറ,7870ഒക്ട കോർ പ്രോസസ്സർ, 2  ജി ബി റാം, 16 ജി ബി സ്റ്റോറേജ് ,  3,000 എം എ എച്ച് ബാറ്ററി എന്നിവയാണ് ഗ്യാലക്സി A3   ന്റെ പ്രത്യേകത . പുതിയ ഫോണുകൾ ഇന്ത്യയിൽ എന്ന് ലഭ്യമാകുമെന്നു സാംസങ് സൂചിപ്പിച്ചിട്ടില്ല .

Post your comments