Global block

bissplus@gmail.com

Global Menu

ഐ.എം.എ : ഡോ കെ.കെ.അഗര്‍വാള്‍ ദേശീയ പ്രസിഡന്റ്

 തിരുവനന്തപുരം: ഡോ.ബി.സി റോയ് അവാര്‍ഡ് ജേതാവായ പദ്മശ്രീ ഡോ കെ.കെ. അഗര്‍വാള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ 88 മത്പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.

അസ്സോസിയേഷന്റെ ഹോണററി സെക്രട്ടറി ജനറല്‍ പദവിയിലിരുന്നു കൊണ്ട് ഡോ. ആര്‍. എന്‍. ഠണ്ടന്‍ അദ്ദേഹത്തെ പിന്തുണയ്ക്കും.

30 സംസ്ഥാന ബ്രാഞ്ചുകളും, 1700 ലോക്കല്‍ ബ്രാഞ്ചുകളും, രജിസ്റ്റര്‍ ചെയ്ത 2.8 ലക്ഷം അംഗങ്ങളുമുള്ള,  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയാണ്.

77മത്കേന്ദ്ര ഉപദേശകസമിതി സമ്മേളനമായ നാറ്റ്കോണ്‍ 16 ല്‍ വേള്‍ഡ് മെഡിക്കല്‍ അസ്സോസിയേഷന്റെ പ്രസിഡന്റായ ഡോ. കേതന്‍ ദേശായിയുടെ സാന്നിധ്യത്തില്‍ ഐ.എം.എ യുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. എം.സി.ഐ.പ്രസിഡന്റ് ബെന്‍ മെഹ്തയും മിസോറാം മുന്‍ ഗവര്‍ണ്ണര്‍ എ.ആര്‍. കൊഹ്ലിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 ഡോക്ടര്‍മാര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്കെതിരെയും, ജനാധിപത്യവിരുദ്ധമായ എന്‍.എം.സി. ആക്ടിനെതിരെയുമുള്ള നമ്മുടെ പോരാട്ടം തുടരുക തന്നെ ചെയ്യും,' ഐ. എം.എയുടെ പുതിയ ദേശിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് സംസാരിക്കവെ ഡോ. കെ. കെ. അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.

അവയവ ദാനത്തിനു നിര്‍ബന്ധിതമായ അപേക്ഷ വേണമെന്നുള്ള നിബന്ധന, ഒഴിവാക്കാന്‍ കഴിയുന്ന മരണസംഖ്യയുടെ കണക്ക്, രക്തദാനം പ്രോത്സാഹിപ്പിക്കുന്ന 'തിങ്ക് ബിഫോര്‍ യു ഇങ്ക്' പ്രചാരണ ക്യാമ്പയിന്‍ തുടങ്ങിയവ  'പൂച്നാ മത് ഭൂലോ'  എന്ന സംരംഭത്തിന്റെ കീഴില്‍ ഈ വര്‍ഷം ആരംഭിക്കാനിരിക്കുന്ന ചില പ്രധാന പദ്ധതികളാണ്.

'ജിസ്‌കാ കൊയി നഹി ഉസ്‌കാ ഐ.എം.എ.' എന്ന പദ്ധതിയിലൂടെ നിസ്സഹായരായവരെ സഹായിക്കുക എന്ന മഹത്തായ ആശയത്തെ പ്രതിഫലിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ കാഴ്ചപ്പാടോടെ ഐ.എം.എ ജനങ്ങള്‍ക്കായി ചുരുങ്ങിയ ചിലവില്‍ ഗുണമേന്മയാര്‍ന്ന വിദഗ്ധമായ ആരോഗ്യപരിപാലന സേവനം ലഭ്യമാക്കും. 

Post your comments