Global block

bissplus@gmail.com

Global Menu

വാഹനങ്ങളുടെ ഓൺലൈൻ ഇന്‍ഷുറന്‍സിൽ കേന്ദ്രഗവൺമെന്റിന്റെ പത്തു ശതമാനം ഇളവ്

കൊച്ചി: പുതിയ വാഹനങ്ങളുടെ  ഇന്‍ഷുറന്‍സ് ഓണ്‍ലൈനിലൂടെ എടുത്താൽ മികച്ച ഓഫറുകളാണ് ഉപഭോക്‌താക്കളെ കാത്തിരിക്കുന്നത്.

പ്രീമിയം തുകയിൽ  10 മുതല്‍ 40 ശതമാനം വരെ ഇളവ് ലഭിക്കും . കേന്ദ്രഗവൺമെന്റ്  ഇന്‍ഷുറന്‍സ് പോളിസികളുടെ തുകയിൽ  10 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനൊപ്പം സ്വകാര്യ കമ്പനികളുടെ ഇളവുകളുൾപ്പെടെ പ്രീമിയം തുകയുടെ 40 ശതമാനം വരെ ലാഭിക്കാൻ കഴിയും . പുതിയ വാഹനങ്ങൾക്ക് മാത്രമാണ് പുതിയ ഇളവുകൾ ബാധകം .യുണൈറ്റഡ് ഇന്ത്യ, ന്യൂ ഇന്ത്യ, ഓറിയന്റല്‍, നാഷണല്‍ എന്നീ നാല്പൊ തുമേഖലാ കമ്പനികളാണ് ഈ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. പോളിസി ഏതു കമ്പനിയുടേതാണോ വേണ്ടത് അവരുടെ വെബ്‌സൈറ്റിൽ നിന്നും പുതിയ പോളിസിയുടെ ലിങ്ക് ക്ലിക്ക്ചെയ്ത് നിർദേശങ്ങൾക്ക് അനുസരിച്ച് വാഹനത്തിന്റെ എഞ്ചിൻ നമ്പർ , ഉടമസ്ഥന്റെ പൂർണ്ണ വിവരങ്ങൾ തുടങ്ങിയവ നൽകുക. അതിനു ശേഷം പ്രീമിയം തുക  നെറ്റ് ബാങ്കിങ് വഴിയോ , എ ടി എം കാർഡ് വഴിയോ തുക അടയ്ക്കാം .

അപ്പോൾ തന്നെ ഇന്‍ഷുറന്‍സിന്റെ രേഖകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും . ഓൺലൈൻ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ പുതിയ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുകയിൽ 10 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. 

Post your comments