Global block

bissplus@gmail.com

Global Menu

ഓൺലൈൻ ഇടപാടുകളിലെ സുരക്ഷ ഉറപ്പാക്കാൻ ഡിജിറ്റൽ സേഫ് കൺസ്യൂമർ ക്യാംപയിൻ

ന്യൂഡൽഹി : ഇന്റർനെറ്റ്  ഉപഭോക്താക്കൾക്ക്  ഓൺ​ലൈൻ ഇടപാടുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി  കേന്ദ്ര  ഉപഭോക്‌തൃ മന്ത്രാലയം രാജ്യമൊട്ടാകെ  'ഡിജിറ്റൽ സേഫ് കൺസ്യൂമർ  ക്യാംപയിൻ" ആരംഭി​ക്കുന്നു.

ഗൂഗിളുമായി കൈകോർത്താണ്‌  കേന്ദ്ര  ഉപഭോക്‌തൃ മന്ത്രാലയം ഇത്തരത്തിലൊരു പദ്ധതി​ തുടക്കം കുറിയ്ക്കുന്നത് .

വ്യാപാരങ്ങളും ഇടപാടുകളും കൂടുതൽ ഡിജിറ്റലാകുന്ന ഈ കാലഘട്ടത്തിൽ  ഉപഭോക്‌തൃ സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന  'ഡിജിറ്റൽ സേഫ് കൺസ്യൂമർ  ക്യാംപയിൻ" ആരംഭിക്കുന്നത് .

ഉപഭോക്താക്കളെ ഇന്റർനെറ്റ് സുരക്ഷയെ ക്കുറിച്ച് ​ കൂടുതൽ ബോധവാന്മാരാക്കുകയാണ് ക്യാംപയിൻ ലക്ഷ്യം വയ്ക്കുന്നത് . രാജ്യത്തെ  250 ഓളം ഉപഭോക്‌തൃ സംഘടനകൾ ഉൾപ്പെടെ 500  പേരെ  'ട്രെയിൻ ദി ട്രെയിനർ" പരിശീലന  പദ്ധതിയുടെ ഭാഗമായി​ പരിശീലനം നൽകും .

ഓൺലൈൻ സേഫ്റ്റി ടൂൾസ് , ഡിജിറ്റൽ സെക്യൂരിറ്റി , ഡിജിറ്റൽ ലിറ്ററസി , തുടങ്ങി ഇന്റർനെറ്റിനെ ആധാരമാക്കിയുള്ള വിവിധ മേഖലയെക്കുറിച്ചായിരിക്കും പരിശീലന പരിപാടികൾ സംഘടിപ്പിക്കുക .

പരിശീലനം ലഭിച്ചവരെ ഗ്രാമപദേശങ്ങളിലെ ജനങ്ങൾക്ക്‌ ഇന്റർനെറ്റ് സുരക്ഷ സംബന്ധിച്ച് ക്‌ളാസുകൾ നയിക്കുവാൻ അവസരം ഒരുക്കും . അടുത്തവർഷം ജനുവരിയോടെ പദ്ധതി ആരംഭിക്കുവാനാണ് സാധ്യത . 

Post your comments