Global block

bissplus@gmail.com

Global Menu

പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ ഇനി പാർക്കിങ് സർട്ടിഫിക്കറ്റും

ന്യൂഡൽഹി : പുതിയ  വാഹനം വാങ്ങുന്നവർക്ക് വാഹനം രജിസ്റ്റർചെയ്യാൻ പുതിയ വ്യവസ്ഥകൾ ബാധകമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു .

വാഹനം വാങ്ങുമ്പോൾ അതു പാർക്ക് ചെയ്യാൻ സ്ഥലമുണ്ടെന്ന്  വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ ഇനിമുതൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നടത്തുവാൻ സാധിക്കു .

കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത് .

വാഹനപ്പെരുപ്പം നിയന്ത്രിക്കുന്നതിനും , അനധികൃത പാർക്കിങ് തടയുക, ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സർക്കാർ ഇത്തരത്തിലൊരു നടപടിക്ക് ഒരുങ്ങുന്നത് .

 പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും കേന്ദ്രം വിലയിരുത്തുന്നുണ്ട് . വാഹനത്തിന്റെ  രജിസ്ട്രേഷൻ നടപടികൾ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ്  പൂർത്തിയാകേണ്ടപ്പോൾ പാർക്കിംഗ് സൗകര്യം സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ നൽകേണ്ടത് മുൻസിപ്പാലിറ്റികൾ ആയിരിക്കും .

അധികം വൈകാതെ തന്നെ പുതിയ വ്യവസ്ഥകൾ നിലവിൽ വന്നേക്കും . വാഹന സുരക്ഷ കര്‍ശനമാക്കുന്നതിന് കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി ബിൽ കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു എങ്കിലും ബില്‍ ഇതുവരെ പാസാക്കിയിട്ടില്ല. 

Post your comments