Global block

bissplus@gmail.com

Global Menu

പാസ്‌പോർട്ട് അപേക്ഷയ്ക്ക് പുതിയ ഇളവുകൾ

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷയുടെ വ്യവസ്ഥകൾ ഉദാരമാക്കികൊണ്ട് വിദേശ കാര്യമന്ത്രാലയം ഉത്തരവിറക്കി .

പാസ്‌പോർട്ടിന് അപേക്ഷ സമർപ്പിക്കുമ്പോൾ  ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന വ്യവസ്ഥയിലാണ്  പ്രധനമായും ഇളവ് വരുത്തിയത് .

പുതിയ ഉത്തരവ് പ്രകാരം 1989 ജനുവരി 26നു മുന്‍പ് ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിന്  പകരം   ഇനി മുതല്‍ ആധാര്‍, ഇ-ആധാര്‍ കാര്‍ഡുകള്‍ ,പാന്‍കാര്‍ഡ്, എസ്എസ്എൽസി സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈ‍സന്‍സ്, ഇലക്ഷൻ  ഐ ഡി എന്നിവയും സമര്‍പ്പിക്കാം.

പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയും റദ്ദാക്കി.  കുട്ടികളുടെ പാസ്പോര്‍ട്ട് അപേക്ഷയില്‍  മാതാപിതാക്കളില്‍ ഒരാളുടെ പേരുമാത്രം ചേര്‍ത്താലും അപേക്ഷ പരിഗണിക്കും. അനാഥരായ കുട്ടികളുടെ അപേക്ഷയിൽ അനാഥാലയം മേധാവി നല്‍കുന്ന സാക്ഷ്യപത്രം മതിയാകും .

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് റെക്കോര്‍ഡിന്‍റെ പകര്‍പ്പ്, വിരമിച്ചവര്‍ക്ക് പേ പെന്‍ഷന്‍ ഓര്‍ഡറിന്‍റെ പകര്‍പ്പ് എന്നിവ മതിയാകും അപേക്ഷ സമർപ്പിക്കുവാൻ. രേഖകള്‍  അപേക്ഷകര്‍ക്ക്  സ്വയം സാക്ഷ്യപ്പെടുത്താം  അറ്റസ്റ്റ്റ്റഡ് ഓഫീസർ അറ്റസ്റ്റ്  ചെയ്യണമെന്ന വ്യവസ്ഥയും  റദ്ദാക്കിയിട്ടുണ്ട്.

Post your comments