Global block

bissplus@gmail.com

Global Menu

പ്രവാസി നിക്ഷേപം വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രവാസി നിക്ഷേപ സഹായ സെൽ

ദുബായ്: കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപത്തിന് സംസ്ഥാന സർക്കാർ ഗ്യാരന്റി നൽകുമെന്നും . പ്രവാസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനായി  പ്രവാസി നിക്ഷേപ സെൽ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്മാര്‍ട്ട്‌സിറ്റി നിക്ഷേപകരായ ദുബായ് ഹോള്‍ഡിങ്സ് ദുബായില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ സംസാരിയ്ക്കുകയിരുന്നു മുഖ്യമന്ത്രി .

പ്രവാസി നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് പ്രവാസികളുടെകൂടി സഹകരണത്തോടെ  പ്രവാസി നിക്ഷേപ സഹായ സെല്ലും, വ്യവസായികളെ ഉൾപ്പെടുത്തി പ്രവാസി നിക്ഷേപ കൗൺസിലും രൂപീകരിക്കും .

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപങ്ങൾ ആവശ്യമാണ് , പ്രവാസികൾക്ക് അവർക്ക്​ ഇഷ്ട്മുള്ള മേഖലയിൽ നിക്ഷേപങ്ങൾ നടത്താവുന്നതാണ് . പ്രവാസികളുടെ നിക്ഷേപങ്ങൾക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്കും.

പുതിയ വ്യവസായ നയം ഉടൻ നിലവിൽ വരുമെന്നും , വ്യവസായങ്ങളും നിക്ഷേപങ്ങളും ആരംഭിക്കുന്നതിനുള്ള  മുഴുവൻ നടപടികളും ഓൺലൈൻ ആക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഏകജാലക സംവിധാനം നിലവിൽ വരുന്നതോടെ വ്യവസായങ്ങൾ ആരംഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും സാധിക്കും .

  അഞ്ച് വർഷത്തിനുള്ളിൽ  50,000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ്  സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നത് .

Post your comments