Global block

bissplus@gmail.com

Global Menu

പ്രാദേശിക ഭാഷകളിൽ ഇമെയിൽ സേവനമൊരുക്കി ബി എസ് എൻ എൽ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രാദേശിക ഭാഷയിൽ ബി എസ് എൻ എൽ ഇമെയിൽ സേവനമൊരുക്കുന്നു. ഇന്ത്യയിലെ എട്ട് പ്രാദേശിക ഭാഷകളിലായിരിക്കും ആദ്യഘട്ടത്തിൽ ബി എസ് എൻ എൽ ഇമെയിൽ സേവനങ്ങൾ ലഭ്യമാക്കുക.

ഹിന്ദി , ഗുജറാത്തി , ഉറുദു, പഞ്ചാബി, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി എന്നീ ഭാഷകളിലാണ് സേവനം ഒരുക്കിയിരിക്കുന്നത്.

ഡാറ്റ മെയിൽ എന്ന സ്റ്റാർട്ടപ്പുമായി ചേർന്നാണ് പുതിയ ഇമെയിൽ സേവനങ്ങൾ ബി എസ് എൻ എൽ ലഭ്യമാക്കുന്നത്. ബിഎസ്‌എന്‍എല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കൾക്ക് ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിന്ന് ഡാറ്റ മെയിൽ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ആപ്പ് ഡോൺലോഡ് ചെയ്തതിന് ശേഷം ഏത് ഭാഷയിലാണോ ഇമെയിൽ വിലാസം വേണ്ടത് ആ ഓപ്‌ഷൻ നൽകി നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ആദ്യം മൊബൈൽ നമ്പറും പിന്നീട് ​മൊബൈലിൽ ഒടിപി ലഭ്യമായതിന് ശേഷം​ എസ് ടി ഡി കോഡ് ഉൾപ്പെടെയുള്ള ബ്രോഡ്ബാൻഡ് ഫോൺനമ്പറും​ കൊടുത്ത് ഇഷ്ടമുള്ള ഇമെയിൽ വിലാസം നേടാവുന്നതാണ്.

രാജ്യത്തെ 89.54 മില്യൺ ഉപഭോക്താക്കളിലേക്ക് ഇമെയിൽ സേവനങ്ങൾ ലഭ്യമാക്കാം എന്നാണ് ബി എസ് എൻ എൽ പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ബി എസ് എൻ എൽ ഇത്തരത്തിൽ ഒരു സേവനമൊരുക്കുന്നത് .

Post your comments