Global block

bissplus@gmail.com

Global Menu

രാജ്യത്തെ ഏത് ബാങ്കിലെ നിക്ഷേപത്തിനും ഇനി എസ് ബി ഐ ക്രെഡിറ്റ് കാർഡ്

മുംബൈ  : രാജ്യത്തെ ഏതെങ്കിലും ഒരു ബാങ്കിൽ 25,000 രൂപ സ്​ഥിര നിക്ഷേപമുള്ളവര്‍ക്ക് എസ് ബി ഐ  ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കാൻ ഒരുങ്ങുന്നു.

നിലവിൽ എസ് ബി ഐ ബാങ്കുകളിൽ നിക്ഷേപം ഉള്ളവർക്ക് മാത്രമാണ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ നൽകുന്നത്‌ .

മറ്റ് ബാങ്കുകളിൽ നിക്ഷേപം ഉള്ളവർ എസ് ബി ഐ ക്രെഡിറ്റ് കാർഡുകൾക്കായി അപേക്ഷിയ്ക്കുമ്പോൾ അപേക്ഷകരുടെ വരുമാനത്തിന്റെയോ, വരവ് ചെലവ് കണക്കുകൾ സംബന്ധിച്ചോ യാതൊരു വിവരങ്ങളും  നൽകേണ്ടതില്ല. പ്രത്യേക നിരക്കുകളും ക്രെഡിറ്റ് കാർഡുകൾക്കായി നൽകേണ്ടതില്ല.

രാജ്യത്തെ മികച്ച നൂറ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ക്രെഡിറ്റ് കാർഡുകൾ നൽകാനും എസ് ബി ഐ തീരുമാനിച്ചിട്ടുണ്ട്  . 5 ലക്ഷത്തോളം പുതിയ സ്വൈപ്പിങ്​ മെഷീനുകൾ സ്ഥാപിക്കാനും എസ് ബി ഐ പദ്ധതി തയ്യറാക്കിയിട്ടുണ്ട് .

ക്യൂ ആര്‍ കോഡ്​ ഉപയോഗിച്ച്‌​ ഓഫ് ലൈൻ ഇടപാടുകള്‍ നടത്തുന്നതിനായി പുതിയ ആപ്ളിക്കേഷനും എസ് ബി ഐ  പുറത്തിറക്കുന്നുണ്ട്​. ഡിജിറ്റൽ പണിമിടപാടുകൾ വ്യാപകമാകുന്ന ഈ കാലത്ത്  എസ് ബി ഐ യുടെ പുതിയ പദ്ധതികൾ​ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യും. 

Post your comments