Global block

bissplus@gmail.com

Global Menu

തക്കാളിയും കാരറ്റും മീനും ചിക്കനുമൊക്കെ വീട്ടിലേക്ക് Kada.in

പച്ചക്കറികൾ,പലവ്യജ്ഞനങ്ങൾ തുടങ്ങിയ വീട്ടു സാധനങ്ങൾ വാങ്ങാൻ സഞ്ചിയും തൂക്കി ചന്തയിലേക്ക് പോകുന്ന ഒരു കാലമുണ്ടായിരുന്നു.ആവശ്യമുള്ള സാധങ്ങൾ തേടി ഓരോ കടയിലും കയറി ഇറങ്ങി നടക്കുന്ന കാലം. അതിൽ പിന്നീട് സൂപ്പർ മാർക്കറ്റുകളുടെ വരവായി.എല്ലാ വിധ സാധങ്ങളും ഒരു കുടക്കീഴിലായി അണിനിരന്നു.എന്നാൽ ഈ ഹൈ ടെക്ക് കാലത്ത് അതും പഴങ്കഥയായി മാറിത്തുടങ്ങിയിരിക്കുന്നു. വെണ്ടക്കയും തക്കാളിയും കാരറ്റും മീനും ചിക്കനും തുടങ്ങി ഒരു സൂപ്പർ മാർക്കറ്റ് തന്നെ ഇപ്പോൾ നിങ്ങളുടെ വീട്ടിലേക്കു വരും.ഒരൊറ്റ  മൗസ് ക്ലിക്കിലൂടെ...

തിരുവനന്തപുരം ജില്ലയിലെ 5 ടെക്കികളുടെ മനസ്സിൽ ഉദിച്ച ആശയമാണ് കട ഡോട്ട് ഇൻ എന്ന ഈ ഓണ്‍ലൈൻ സ്റ്റോർ . ഷാൻ,കൃഷ്ണ പ്രസാദ്,ഷിനോജ്,അനൂപ് ജി കുമാർ,ജിനു ജോസഫ് എന്നീ അഞ്ചു സുഹൃത്തുക്കൾ ചേർന്നാണ്  ഈ സംരംഭത്തിനു തുടക്കം കുറിക്കുന്നത്. സ്വന്തം ജീവിതത്തിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ്  വീട്ടു സാധനങ്ങൾ വാങ്ങാൻ സമയം കിട്ടാത്ത ഒരവസ്ഥ ഇവരുടെ ജീവിതത്തിൽ  ഉണ്ടായിരുന്നു. അതിൽ നിന്നാണ് ഇത്തരം ഒരാശയത്തിനു സാധ്യതകൾ ഏറെയുണ്ടെന്ന് മനസ്സിലാകുന്നത്. ഒരു ബിസിനസ്  താത്പര്യത്തിനപ്പുറം ഇത് പോലെ തിരക്കേറിയ ജീവിതം നയിക്കുന്ന നിരവധി പേർക്ക് ഒരാശ്വസവുമാകും എന്ന ഒരു  ചിന്ത കൂടി ഇതിനു പിന്നിലുണ്ട്.

അരി,പഞ്ചസാര,മുട്ട,പാൽ എന്നീ ഗ്രോസറി ഐറ്റംസിൽ തുടങ്ങി ടൂത്ത് പേസ്റ്റ് ,സോപ്പ്, ഷേവിംഗ് ക്രീം തുടങ്ങിയ പേർസണൽ  കെയർ സാധനങ്ങളും ഹെൽത്ത്‌ കെയർ, സ്റ്റേഷനറി സാധങ്ങൾ മുതൽ ഡിവിഡി വരെ ഇതിൽ ലഭ്യമാണ്. ഇത്തരത്തിൽ ഒരു സംരംഭം മികച്ച രീതിയിൽ നടത്തിക്കൊണ്ടു പോകുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല.ശരിക്കും പറഞ്ഞാൽ ഒരു സൂപ്പർ മാർക്കറ്റിനു സമാനമായ ജോലികൾ തന്നെ ഇവിടെയും വേണ്ടി വരുന്നു.ഷംനാദ്,പത്മകുമാർ എന്നിവരാണ് ഡെലിവറി ഉള്പ്പെടെയുള്ള ദൈനം ദിന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.വളരെ കുറഞ്ഞ കാലയളവിൽ നിന്നു തന്നെ വലിയ രീതിയിൽ ജന ശ്രദ്ധ നേടി വിജയിക്കാൻ കട ഡോട്ട് ഇൻ സാധിച്ചിട്ടുണ്ട്.ഇന്നിപ്പോൾ ടെക്കികൾ മുതൽ സർക്കാൻ ജീവനക്കാർ വരെ ഇവരുടെ കസ്റ്റമേഴ്സ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നു.കടയിലെ വിശേഷങ്ങൾ ഇതാ

 

ഈ പേരിട്ടത്

കട എന്ന പേര് വളരെ ലളിതമാണ്. ലോ പ്രൊഫൈൽ  ഹൈ പ്രൊഫൈൽ വ്യത്യാസമില്ലാതെ എല്ലാരുടെയും മനസ്സിൽ പെട്ടെന്ന് കയറിപ്പറ്റുന്ന പേരാണിത് .പിന്നെ ശരിക്കും ഇതൊരു കട തന്നെയല്ലേ

 

ഞങ്ങൾ പരസ്യത്തിൽ വിശ്വസിക്കുന്നില്ല.

പരസ്യത്തിലൂടെ ചിലപ്പോൾ വണ് ടൈം അല്ലെങ്കിൽ ടു ടൈം കസ്റ്റമറിനെ ചിലപ്പോൾ കിട്ടുമായിരിക്കു.പക്ഷെ സ്ഥിരമായി ഒരു ബന്ധം നില നിർത്താൻ പരസ്യത്തിനു സാധിക്കില്ല. കസ്റ്റമേഴ്സിന്റെ സംതൃപ്തിയാണ് , അവരുടെ നല്ല വാക്കുകളാണ് ഏറ്റവും വലിയ പരസ്യം.

 

ആദ്യ ചലഞ്ച്

കസ്റ്റമേഴ്സിനിടയിൽ വിശ്വാസ്യത നേടിയെടുക്കുക എന്നത് തന്നെയായിരുന്നു ആദ്യ ചലഞ്ച്.സാധങ്ങളുടെ കൃത്യത,ഗുണമേന്മ,ഡെലിവറി ടൈം തുടങ്ങി പല കാര്യങ്ങളും ഇതിൽ പ്രധാനമാണ്. മികച്ച പ്ലാനിങ്ങിന്റെയും പ്രവർത്തനത്തിന്റെയും ഫലമായി വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ കസ്റ്റമേഴ്സിനിടയിൽ നല്ല ഒരു പേര് നേടിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു.

 

ക്വാളിറ്റിയും ക്വാൻന്റിറ്റിയും

ക്വാളിറ്റിയും ക്വാൻന്റിറ്റിയും വളരെ പ്രധാനപ്പെട്ട ഒന്നാണ്. പച്ചക്കറികൾ മാത്രമല്ല ഇതൊരു ഉൽപ്പന്നവുമാകട്ടെ അതിന്റെ ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല. സ്വന്തം വീട്ടിലേക്കു സാധനം വാങ്ങുന്ന അതേ ശ്രദ്ധയോടും ഉത്തരവാദിത്വത്തോടുമാണ് ഇവിടെ സാധനങ്ങൾ തിരഞ്ഞെടുക്കുന്നത്.

 

ഏറ്റവും അധികം വില്ക്കപ്പെടുന്ന സാധനം

അങ്ങനെ സ്ഥിരമായ ഒരു ഐറ്റം പറയാൻ സാധിക്കില്ല.ഓരോ ദിവസത്തേയും ഓർഡർ ലിസ്റ്റ് പരിശോധിച്ചാൽ അത് പലപ്പോഴും വ്യത്യസ്തമായിരിക്കും.പ്രധാനമായും ഫ്രൂട്ട്സ് ,വെജിറ്റബിൾസ്,കൊസ്മറ്റിക്സ്, എന്നിവയാണ് കൂടുതലും ഓർഡർ കിട്ടുന്നത്. ഡിവിഡികൾ  പോലും കൂടുതലായി വിൽക്കപ്പെടാറുണ്ട്.

 

ഓർഡർ ചെയ്യാൻ

സാധനം ഏതായാലും ഓർഡർ ചെയ്ത് വെറും 3 മണിക്കൂർ സമയത്തിനുള്ളിൽ നിങ്ങളുടെ വീട്ടിലെത്തിക്കുന്നു.രാവിലെ 10.30 മുന്പായി ഓർഡർ ചെയ്താൽ 12-3 നും  ഇടയിലായി ഡെലിവർ ചെയ്യാൻ സാധിക്കും. വൈകുന്നേരം 4  മണിക്കു മുന്പായി ഓർഡർ ചെയ്യുന്നവർക്ക്  6-9 നും ഇടയിലാണ്  ഡെലിവർ ചെയ്യുന്നത്.

 

റോൾ മോഡൽ

ഓണ്‍ലൈൻ സ്റോറുകൾ ഒത്തിരിയുണ്ടെങ്കിലും ഇത്തരത്തിലുള്ള ആദ്യ സംരംഭം എന്ന രീതിയിൽ പല കാര്യങ്ങളും സ്വന്തമായി തന്നെ പഠിക്കേണ്ടി വന്നുവെന്നതാണ് സത്യം.തുടക്കത്തിൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നെങ്കിലും അവയെല്ലാം തന്നെ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു തെറ്റ് കുറ്റങ്ങൾ കണ്ടറിഞ്ഞു പരിഹരിച്ചു മുന്നോട്ടു പോയി.

 

പ്രോഡക്റ്റ് റിക്വസ്റ്റ് നല്കാം

പുതുതായി ഉള്പ്പെടുത്താൻ ആഗ്രഹിക്കുന്ന സാധങ്ങൾ പ്രോഡക്റ്റ് റിക്വസ്റ്റ് നല്കാവുന്നതാണ്. ഒന്നിൽ കൂടുതൽ പേർ ഒരേ സാധനത്തിനായി റിക്വസ്റ്റ് തരുന്നുണ്ടെങ്കിൽ അത് റിവ്യൂ ചെയ്തു ഉടൻ തന്നെ സ്റ്റോറിൽ എത്തിക്കാൻ നോക്കും.ഇത്തരത്തിൽ പുതിയ പ്രോഡക്റ്റുകൾ നിരവധി വരുന്നുണ്ട്.

 

മത്സരത്തിനു സമയമില്ല

തുടങ്ങിയ കാലം മുതൽ തന്നെ ഞങ്ങൾ വളരെ തിരക്കിലാണ്. ദിവസം കൂടുംതോറും  കസ്റ്റമേഴ്സിന്റെ എണ്ണം കൂടി വരുന്നു അതോടൊപ്പം ആവശ്യപ്പെടുന്ന സാധനങ്ങളും. അതു കൊണ്ടു തന്നെ കൊംബറ്റീഷനെക്കുറിച്ച് ചിന്തിക്കാനുള്ള സമയം ഇല്ല.മൊബൈൽ അപ്പ്സ് കൂടി വന്നതോടെ കൂടുതൽ പേർ ഇതിലൂടെ ഓർഡർ ചെയുന്നുണ്ട് .

 

ഞങ്ങൾ തന്നെയാണ് കട

പല അവസരങ്ങളിൽ ആളുകളുമായി സംസാരിക്കുന്ന സമയത്ത് അവർ ഞങ്ങളാണ്  ഇതിനു പിന്നിൽ എന്നറിയാതെ പറയുന്നത് കേൾക്കാം.അത് കേൾക്കുന്നത് തന്നെ വളരെ സന്തോഷമാണ്.

 

കുടുംബ ബജറ്റ് പ്ലാൻ ചെയ്യാം

ഓരോ മാസവും വാങ്ങുന്ന സാധങ്ങളുടെ അളവും ചെലാവാക്കുന്ന തുകയുമൊക്കെ കൃത്യമായി രേഖപ്പെടുത്തിയ സ്റ്റാറ്റിറ്റിക്സ് അറിയാനുള്ള സൗകര്യം സൈറ്റിൽ ഒരുക്കിയിട്ടുണ്ട് . ഏതൊക്കെ സാധങ്ങളാണ് കൂടുതൽ ആവശ്യമായി വരുന്നത്,ഒരൊന്നിനുമായി എത്ര രൂപ നീക്കി വയ്ക്കണം തുടങ്ങി വിശദമായ കുടുംബ ബജറ്റ് ഇതിലൂടെ പ്ലാൻ ചെയ്യാൻ സാധിക്കും.

 

ടെക്കികൾ മുതൽ സർക്കാർ ജീവനക്കാർ വരെ

കസ്റ്റമേഴ്സിന്റെ ലിസ്റെടുത്താൽ ഡോക്ടർമാർ,ടെക്കികൾ,വീട്ടമ്മമാർ,സർക്കാർ ജോലിക്കാർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലേയും ആളുകൾ വരുന്നുണ്ട്. അന്യരാജ്യങ്ങളിൽ നിന്ന് പോലും അവിടെ ജോലി ചെയ്യുന്ന മക്കൾ അവരുടെ ഇവിടെയുള്ള മാതാപിതാക്കൾക്കായി സൈറ്റ് വഴി ഓർഡർ ചെയ്യുന്നുണ്ട്.അത്  പ്രധാനമായും എടുത്തു പറയേണ്ട മറ്റൊരു വസ്തുതയാണ്.

 

കസ്റ്റമർ കമ്പ്ലയിന്റ്സ്

തീർച്ചയായും പരാതികളും ഇതിന്റെ കൂട്ടത്തതിൽ വരാറുണ്ട് . പരാതികൾ ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് തന്നെ തീർത്തു കൊടുക്കും. അതു ഉടനെ തന്നെ പരിഹാരം ചെയ്തില്ലെങ്കിൽ അവർക്ക് അത് വിഷമമാകും. അതിനാൽ തന്നെ ഇക്കാര്യത്തിൽ ഒട്ടും തന്നെ അമാന്തം കാട്ടാറില്ല.പരാതികൾ മാത്രമല്ല അവരുടെ വിലപ്പെട്ട നിർദേശങ്ങളുമൊക്കെ അടങ്ങിയ  ഫീഡ് ബാക്ക് അറിയിക്കാനുള്ള സൗകര്യവുമുണ്ട് .

 

വിജയ രഹസ്യം

കൂട്ടായ്മയാണ് ഞങ്ങളുടെ വിജയ രഹസ്യം.എല്ലാ തലങ്ങളിൽ ജോലി ചെയ്യുന്നവരും ഒരേ ആവേശത്തോടെ മുന്നോട്ടു പോകുന്നു. ജീവനക്കാർ തന്നെയാണ് ഇതിന്റെ എല്ലാമെല്ലാം. അവരുടെ ആത്മർത്ഥയും കഠിനാധ്വാനവുമാണ് ഇത്ര നല്ല രീതിയിൽ ഈ സംരംഭം നടത്തിക്കൊണ്ടു പോകുവാൻ സഹായകമാകുന്നത്.

 

പച്ചക്കറിയുടെ ഗ്ലാമറിൽ അല്ല .ഗുണത്തിലാണ് കാര്യം.

പലപ്പോഴും ഭംഗിയുള്ള  വെജിറ്റബിൾസ് കാണുമ്പോൾ അതു കൂടുതൽ നല്ലതാകുമെന്നാണ് ആളുകളുടെ പൊതുവേയുള്ള വിശ്വാസം. പക്ഷേ ശരിക്കും പച്ചക്കറിയുടെ ഗ്ലാമറിൽ അല്ല ഗുണമേന്മയിലാണ് കാര്യം.അതു തിരിച്ചറിയാൻ സാധിക്കുക എന്നതാണ് പ്രധാനം.

 

പുതിയ പ്ലാനുകൾ

സിറ്റിയിലെ പ്രധാന സ്ഥലങ്ങളിൽ എല്ലാം തന്നെ ഇപ്പോൾ ഡെലിവർ ചെയ്യുന്നുണ്ട്. അത് ഇനിയും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആഗ്രഹമുണ്ട് .അതിനായുള്ള പ്ലാനുകൾ നടന്നു വരുന്നുണ്ട്. അതോടൊപ്പം തന്നെ ദിവസേന നിരവധി പുതിയ പ്രോഡക്റ്റ് റിക്വസ്റ്റുകളും വരുന്നുണ്ട് .അതനുസരിച്ച് നിലവിൽ ഉള്ള സാധനങ്ങളിൽ നിന്ന് കൂടുതൽ സാധങ്ങൾ ഉള്പ്പെടുന്ന പ്രത്യേക വിഭാഗങ്ങൾ കൂടി ചേർത്ത് സ്റ്റോർ വിപുലീകരിക്കുന്നുണ്ട്.

    

Post your comments