Global block

bissplus@gmail.com

Global Menu

ഗ്രാമങ്ങളിൽ സൗജന്യ ഇന്റർനെറ്റ് സേവനവുമായി ട്രായ്

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ  ഇക്കോണമി വ്യാപിപ്പിക്കുന്നതിന് പിന്തുണ നൽകി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)  ഗ്രാമങ്ങളിലേക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കാനൊരുങ്ങുന്നു.

ഓരോ മാസവും കുറഞ്ഞത് 100 എംബി  ഡാറ്റ സൗജന്യമായി നൽകാനാണു പദ്ധതി. ഗ്രാമപ്രദേശങ്ങളിൽ 100 എംബി ഡാറ്റ നൽകുന്നതിലൂടെ  ഏകദേശം 50 മില്യൺ ഉപഭോക്താക്കൾക്ക് ഇതിന്റെ സേവനം ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

600 കോടിയോളം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത് . യുഎസ്ഒഎഫിനു കീഴിൽ യൂണിവേഴ്സൽ ആക്സസ് ലെവി എന്ന പേരിൽ രാജ്യത്തെ ഒറ്റപ്പെട്ട മേഖലകളില്‍ ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനായി ടെലികോം ലൈസന്‍സ് ഉള്ളവരില്‍നിന്ന് സെസ്സ് പിരിക്കുന്നുണ്ട്. ഈ ഫണ്ട് ആണ് പദ്ധതിക്കായി  ഉപയോഗിക്കേണ്ടതെന്നും ട്രായ് ശുപാർശ ചെയ്തു.

ഇത്തരത്തിൽ സൗജന്യ ഇന്റർനെറ്റ് സേവനങ്ങൾ നടപ്പിലാക്കുന്നതോടെ കൂടുതൽ പേർ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ ഉപയോഗിക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത് . 

Post your comments