Global block

bissplus@gmail.com

Global Menu

ഇ.പി.എഫ് പലിശ നിരക്കുകൾ കുറച്ചു

ന്യൂഡൽഹി: എംപ്ലോയീസ്  പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. നിലവിലെ പലിശനിരക്കായ  8.8 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായാണ്  കുറച്ചത്.

2016-17 സാമ്പത്തികവര്‍ഷത്തേക്കുള്ള നിരക്കാണ് കുറച്ചത്. എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ഉന്നതാധികാര സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസാണ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനമെടുത്തത് .

നാല് കോടിയോളം വരുന്ന ഇ.പി.എഫ്  അംഗങ്ങളുടെ നിക്ഷേപത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഏഴുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇ.പി.എഫ്  പലിശനിരക്ക് ഒരുശതമാനം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും  പ്രതിഷേധത്തെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

പലിശനിരക്ക് കുറച്ചതിലൂടെ 69 .34 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇ.പി.എഫ്.ഒ യുടെ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് പലിശ കുറക്കുന്നതിനുള്ള കാരണമായി കേന്ദ്രം ഉന്നയിക്കുന്നത് .

നോട്ടുകൾ അസാധുവാക്കിയതിന് ശേഷം റിസര്‍വ് ബാങ്ക് പലിശ നിരക്കും, ബാങ്ക് പലിശ നിരക്കും കുറവ് വരുത്തിയിരുന്നു. ഇതും ഇ . പി .എഫ് പലിശ നിരക്കില്‍ കുറവ് വരുത്താൻ കാരണമായി ചൂണ്ടി കാണിക്കുന്നുണ്ട് .

Post your comments