Global block

bissplus@gmail.com

Global Menu

അസൂസ്‌ സെന്‍ഫോണ്‍ ത്രീ മാക്സ് പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ

ന്യൂഡൽഹി: അസൂസ്‌ സെന്‍ഫോണ്‍ ത്രീ മാക്സ് പുതിയ പതിപ്പ്  (ZC553KL) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു .

അസൂസ്‌ സെൻ ഫോണ്‍ മാക്സിന്റെ വില 17,999 രൂപയാണ്. ടൈറ്റാനിയം ഗ്രേ, ഗ്ലേഷ്യർ  സിൽവർ , സാൻഡ് ഗോൾഡ് നിറങ്ങളിൽ അസൂസ്‌ സെന്‍ഫോണ്‍ ത്രീ മാക്സ് ലഭ്യമാകും.

5 .2 ഇഞ്ച് ഡിസ്പ്ലേയുള്ള അസൂസ്‌ സെന്‍ഫോണ്‍ ത്രീ മാക്സ് ZC520TL നെ അപേക്ഷിച്ച് 5.5 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്പ്ലേ ആണ്  പുതിയ ഫോണിനുള്ളത് .

നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ  അസൂസ്‌ സെന്‍ഫോണ്‍ ത്രീ മാക്സിന് സമാനമായ 4100 എം എ എച്ച് ബാറ്ററി , ഹൈബ്രിഡ് ഡ്യൂവൽ സിം , ഫിംഗർ പ്രിന്റ് സെൻസറോടുകൂടിയ റിയർ പാനൽ , ആൻഡ്രോയിഡ് 6.01 മാഷ്‌മെലോ ,തുടങ്ങിയവയും പുതിയ ഫോണിൽ ഉൾപ്പെടുത്തിയിട്ടണ്ട് .

16MP f2.0  ക്യാമറയാണ് അസൂസ്‌ സെന്‍ഫോണ്‍ ത്രീ മാക്സിൽ അവതരിപ്പിച്ചിരിക്കുന്നത് . മികച്ച മൂന്ന് സാങ്കേതിക വിദ്യയോടുകൂടിയ  ഓട്ടോ ഫോക്കസ് ക്യാമറയാണ് ഫോണിന്റെ പ്രത്യേകത . 0.03 സെക്കന്റ് സമയമാണ് ഓട്ടോ ഫോക്കസിനായി നൽകിയിരിക്കുന്നത് . ചിത്രത്തിന് അനുസരിച്ച് ലേസർ,ഫെയിസ് ഡിക്റ്റഷൻ, കൺവെൻഷണൽ കോൺട്രാക്ട് ഡിറ്റക്ഷൻ എന്നിങ്ങനെ മൂന്ന് രീതിയിൽ ഓട്ടോ ഫോക്കസ് ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു .

1.4GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ പ്രോസ്സസറും മൂന്നു ജിബി റാമുമുണ്ട്.  32 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ് ഇത് മൈക്രോ എസ്ഡി കാർഡ് വഴി 128 ജി ബി വരെ ഉയർത്താനാകും . ബ്ലൂടൂത്ത് , മൈക്രോ യൂ എസ് ബി , എഫ് എം റേഡിയോ, തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട് .

Post your comments