Global block

bissplus@gmail.com

Global Menu

മികച്ച ഇളവുകൾ പ്രഖ്യാപിച്ച് ബി എസ് എൻ എൽ

കൊച്ചി : സ്വകാര്യ മൊബൈൽ നെറ്റ് ‍വർക്ക് കമ്പനികളുടെ വെല്ലുവിളി നേരിടാൻ  ബി എസ് എൻ എൽ ഉപഭോക്താക്കൾക്കായി വൻ ഇളവുകൾ പ്രഖ്യാപിച്ചു .

146 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍  രാജ്യത്തെവിടെയുമുള്ള ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്ക് 28 ദിവസം വരെ എത്ര നേരം വരെയും വിളിക്കാൻ സാധിക്കുന്നതാണ്  പുതിയ ഓഫർ .

കൂടാതെ 300 എം.ബി. ഡാറ്റയും ഈ ഓഫറിനൊപ്പം  ലഭിക്കും. ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് മാത്രമായിരിക്കും പരിധിയില്ലാത്തെ വിളിക്കാൻ സാധിക്കുന്നത് . ലാന്‍ഡ്  ഫോൺ നമ്പറിലേക്കും ഈ സൗജന്യം ലഭ്യമാണ് . എന്നാൽ 339 രൂപക്ക് റീചാർജ് ചെയ്‌താൽ രാജ്യത്തെവിടെയുമുള്ള മറ്റ് ടെലികോം സേവന ദാതാക്കളുടേതുൾപ്പെടെ ഏത് നമ്പറിലേക്കും പരിധിയില്ലാതെ വിളിക്കാൻ സാധിക്കുന്നതാണ്‌ ഈ പ്ലാൻ .

ഒരു ജി.ബി. ഡാറ്റയും ഈ സ്കീമിനൊപ്പം ലഭിക്കും . 341 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ സംസ്ഥാനത്തിലെ ഏതു  ബി എസ്‌ എന്‍ എല്‍ നമ്പറുകളിലേക്കും പരിധിയില്ലാതെ  വിളിക്കാമായിരുന്ന ഓഫർ ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത് . 

Post your comments