Global block

bissplus@gmail.com

Global Menu

രണ്ട് ലക്ഷം രൂപ വരെ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകള്‍ ആർ ബി ഐ പരിശോധിച്ചേക്കും

മുംബൈ: രണ്ട് ലക്ഷം രൂപ വരെ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാൻ ആർ ബി ഐ നിർദ്ദേശം.

നോട്ടുകള്‍ പിന്‍വലിച്ച ശേഷം നിക്ഷേപം നടത്തിയിട്ടുള്ള അക്കൗണ്ടുകള്‍ ആയിരിക്കും പരിശോധനയ്ക്ക്  വിധേയമാക്കുക .

നോട്ടുകള്‍ നിരോധിച്ചതിന് ശേഷം  കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപടിയ്ക്ക്  ആർ ബി ഐ ഒരുങ്ങുന്നത് .

നവംബര്‍ 9 ന് ശേഷം വ്യക്തമായ പാൻ രേഖകൾ ഇല്ലാതെ നിക്ഷേപം നടത്തിയിട്ടുള്ള ഇടപാടുകളായിരിക്കും പരിശോധിക്കുക .രണ്ട് ലക്ഷം രൂപ വരെ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പിന് നല്‍കാന്‍ വിവിധ ബാങ്കുകളോട്  ആർ ബി ഐ നിര്‍ദ്ദേശിച്ചിട്ടുണ്ട് .

2.5 ലക്ഷം രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കാണ് രാജ്യത്ത് നികുതി നല്‍കേണ്ടിയിരുന്നത് . എന്നാൽ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നു എന്ന കണ്ടെത്തലിലാണ് രണ്ട് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളും പരിശോധിക്കാൻ ആർ ബി ഐ തീരുമാനിച്ചത്.

ജന്‍ധന്‍ അക്കൗണ്ടുകളിലും , ചില സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലും, വ്യാജഅക്കൗണ്ടുകളിലും   നോട്ട് നിരോധനത്തിന് ശേഷം വൻ  നിക്ഷേപങ്ങൾ നടന്നതായി ആദായ നികുതി വകുപ്പിന്റെ റെയ്‌ഡിൽ കണ്ടെത്തിയിരുന്നു .

Post your comments