Global block

bissplus@gmail.com

Global Menu

വിമാനത്താവളങ്ങളിൽ ബയോമെട്രിക് സംവിധാനം ആരംഭിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളിൽ  ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നു.

ആഭ്യന്തരവിമാന സര്‍വ്വീസുകള്‍ക്ക് ആയിരിക്കും ആദ്യഘട്ടത്തിൽ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുക.

ആധാർ കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫിംഗര്‍പ്രിന്റ്  ഉള്‍പ്പെടെയുള്ള മുഴുവൻ വിവരങ്ങളും വിമാനത്താവളങ്ങളുടെ ഡിജിറ്റൽ രജിസ്റ്ററിലേക്ക് ചേർക്കും . ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ആധാർ കാർഡ് നമ്പർ കൂടി ഉൾപ്പെടുത്തണം .

വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം രേഖപ്പെടുത്തി അനായാസം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാവുന്നതാണ് .  

ഇത്തരത്തിൽ ബയോമെട്രിക് സംവിധാനം നിലവിൽ വരുന്നതോടെ അനായാസമായും , വേഗതയിലും വിമാനത്താവളങ്ങളിൽ  സുരക്ഷാസംവിധാനങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം പ്രതീക്ഷിക്കുന്നത് . ഹൈദരാബാദ് വിമാനത്താവളത്തിൽ  ഇൗ പദ്ധതി വിജയകരമായി നടപ്പാക്കിയത്തിന്റെ പശ്ചാത്തലത്തിലാണ് മറ്റ് വിമാനത്താവളങ്ങളിൽ  കൂടി പദ്ധതി നടപ്പിലാക്കാൻ വ്യോമയാന മന്ത്രാലയം ഉദ്ദേശിക്കുന്നത് .

 ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നതോടെ  മറ്റ് തിരിച്ചറിയൽ രേഖകൾ  വിമാനത്താവളങ്ങളിൽ  കാണിക്കുന്നത് ഒഴിവാക്കാൻ സാധിക്കും . അടുത്തഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബംഗ ളൂരു എന്നീ വിമാനത്താവളങ്ങളിലാവും വ്യോമയാന മന്ത്രാലയം പദ്ധതി നടപ്പിലാക്കുക.

Post your comments