Global block

bissplus@gmail.com

Global Menu

ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മാന പദ്ധതി

ന്യൂഡൽഹി:ഡിജിറ്റല്‍ പണമിടപാടുകളെ  പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. ലക്കി ഗ്രാഹക്‌ യോജന, ഡിജിധൻ വ്യാപാരി യോജന എന്നീ രണ്ട്‌ പദ്ധതികളാണ്‌ ഇതിനായി സർക്കാർ പുറത്തിറക്കിയത്‌.

50 രൂപ മുതൽ 3000 വരെ ഡിജിറ്റൽ ഇടപാട്‌ നടത്തുന്നവരിൽ നിന്നും തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക്‌ സമ്മാനം നൽകുന്ന പദ്ധതിയാണ്‌ ലക്കി ഗ്രാഹക്‌ യോജന.

250 രൂപ മുതൽ 3000 രൂപ വരെയുള്ള ഇടപാടുകൾക്ക്‌ വ്യാപാരികൾക്ക് സമ്മാനങ്ങൾ നൽകുന്ന  പദ്ധതിയാണ്‌ ഡിജിധൻ വ്യാപാരി യോജന .

340 കോടിരൂപയുടെ യുടെ സമ്മാന പദ്ധതിയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് . 'നീതി ആയോഗ്' ആണ് സമ്മാനപദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) മുഖേനയാണ് പദ്ധതി നടപ്പാക്കുക.

റുപേ കാർഡ്, യുഎസ്എസ്ഡി, യുപിഐ, എഇപിഎസ് ഉപയോഗിച്ചു നടത്തുന്ന പണമിടപാടുകൾ മാത്രമായിരിക്കും  സമ്മാനത്തിനായി പരിഗണിക്കുക. ക്രെഡിറ്റ്‌ കാർഡ്‌, ഇ വാലറ്റ്‌ ഉപയോഗിച്ചുള്ള ഇടപാടുകൾ സമ്മാന പദ്ധതിയിൽ ഉൾപ്പെടുത്തില്ല.

 ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ വെച്ച് നടത്തുന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുക. ഡിസംബർ 25ന് ആരംഭിക്കുന്ന പദ്ധതി 2017 ഏപ്രിൽ 14 വരെയാണുള്ളത്‌.

Post your comments