Global block

bissplus@gmail.com

Global Menu

മിനി കൂപ്പർ ക്ളബ് മാൻ ALL4 ഇന്ത്യയിലെത്തി , വില 37.9 ലക്ഷം രൂപ

ന്യൂഡൽഹി :  ഇന്ത്യയിലെ വാഹന പ്രേമികൾക്കായി ന്യൂ ജനറേഷൻ മിനി കൂപ്പർ  ക്ളബ് മാൻ ALL4 അവതരിപ്പിച്ചു . 37.9 ലക്ഷം രൂപയാണ് ഡൽഹി എക്സ് ഷോറൂം വില .

ബ്രിട്ടീഷ് വാഹനനിർമ്മാതാക്കൾ പുറത്തിറക്കുന്ന  രണ്ടാം തലമുറ വാഹനമാണ് മിനി ക്ളബ് മാൻ ALL4.  മിനിയുടെ ഏറ്റവും പുതിയ വാഹനമായ ക്ളബ് മാൻ ALL4 മികച്ച ആഡംബരവും, സൗകര്യവും മുൻനിർത്തിയാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .

മിനി ഹെഡ് അപ്പ് ഡിസ്പ്ലേ , പാർക്കിംഗ് അസ്സിസ്റ്റന്റ്സ് , റിയർ വ്യൂ കാമറ ,എൽ ഇ ഡി  ഹെഡ് ലാംപ് , എൽ ഇ ഡി ഫോഗ് ലൈറ്റ് , പനോരമ ഗ്ലാസ് റൂഫ് തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രത്യേകത.

2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനിലാണ് മിനി കൂപ്പർ  ക്ളബ് മാൻ ALL4 എത്തുന്നത് . 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കും ഉത്പാദിപ്പിക്കും, 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർ ബോക്‌സാണുള്ളത് .പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 7 സെക്കന്റുകൾ മാത്രം വേണ്ടി വരുന്ന വാഹനത്തിന്റെ  ഏറ്റവും കൂടിയ വേഗത  മണിക്കൂറിൽ 220 കിലോമീറ്ററാണ്.

വിശാലമായ ഡാഷ്ബോർഡ് , എയർ കണ്ടീഷൻ കൺട്രോൾ യൂണിറ്റ് , സെൻട്രൽ കൺസോളോടുകൂടിയ ഇലക്ട്രിക് പാർക്ക് ബ്രേക്ക് , തുടങ്ങിയവയും വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു . ഡൈനാമിക്ക് സ്റ്റെബിലിറ്റി കൺട്രോൾ (ഡി എസ് സി ) ഇലക്ട്രോണിക് ലോക്ക് കൺട്രോൾ , 17 ഇഞ്ച്  അലോയ് വീൽസ് തുടങ്ങിയവയും മിനി കൂപ്പർ  ക്ളബ് മാൻ ALL4  ന്റെ എടുത്തു പറയേണ്ട പ്രത്യേകതകളാണ് .

Post your comments