Global block

bissplus@gmail.com

Global Menu

ഡിജിറ്റൽ പണമിടപാടുകളെ കുറിച്ച് അറിയാൻ പുതിയ ടോള്‍ ഫ്രീ നമ്പർ

ന്യൂഡൽഹി : ഓണ്‍ലൈന്‍ പണമിടപാടുകളെ കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകാൻ കേന്ദ്ര ഗവൺമെന്റ് ടോള്‍ ഫ്രീ നമ്പർ ആരംഭിക്കുന്നു . 14444 എന്ന ടോൾ ഫ്രീ നമ്പർ അടുത്ത ആഴ്ച്ച മുതൽ സേവനം ലഭ്യമാക്കി തുടങ്ങും .

ഐ ടി കമ്പനിയായ നാസ്കോമിന്റെ സഹായത്തോടെയാണ് ടോൾ ഫ്രീ നമ്പർ ആരംഭിക്കുന്നത് .

ഉപഭോക്താക്കൾക്ക്  അവർക്ക് ഉപയോഗിക്കാൻ അനുയോജ്യമായ ഓൺലൈൻ പണമിടപാട് രീതിയുടെ വിവരങ്ങൾ   അവർ ഉപയോഗിക്കുന്ന മൊബൈൽനമ്പർ , ബാങ്ക്  അക്കൗണ്ട് നമ്പർ ,ആധാർ നമ്പർ  എന്നിവ നൽകി 14444 എന്ന ടോൾഫ്രീ നമ്പറിലൂടെ അറിയാൻ സാധിക്കും .

ഒരു തവണ ടോൾ ഫ്രീ നമ്പറിന്റെ സേവനങ്ങൾ സ്വീകരിക്കുന്ന ഉപഭോക്താവിന് തുടർന്നും അനുയോജ്യമായ വിവരങ്ങൾ കോൾ സെന്റർ മുഖേന ലഭ്യമാകുകയും ചെയ്യും .

ഡിജിറ്റൽ  പണമിടപാടുകളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനായി ഇലക്‌ട്രോണിക്സ് ആന്റ് ഐ.ടി മന്ത്രാല​യം ആരംഭിച്ച ഡിജിശാല ചാനല്‍ വെള്ളിയാഴ്ചയാണ് സംപ്രേക്ഷണം തുടങ്ങിയത്.ദൂരദര്‍ശന്റെ ഡി.ടി.എച്ച്‌ പ്ലാറ്റ്ഫോമിലും ക്യാഷ്‍ലെസ് ഇന്ത്യ വെബ്സൈറ്റിലുമാണ് ഇപ്പോള്‍ ഈ ചാനല്‍ ലഭിക്കുന്നത്.

Post your comments