Global block

bissplus@gmail.com

Global Menu

വോഡഫോണ്‍ എം-പെസ പേ അവതരിപ്പിച്ചു

കൊച്ചി: കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയില്‍ കറന്‍സി കൈമാറാതെ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താനായി വോഡഫോണ്‍  ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ വോഡഫോണ്‍ എം-പെസ പേ അവതരിപ്പിച്ചു. 

തികച്ചും ലളിതമായ ഈ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം ഉപയോഗിച്ചു തുടങ്ങാനായി കച്ചവടക്കാരും ചെറുകിടക്കാരും വോഡഫോണ്‍ എം-പെസ ആപ്പ് ഡൗണ്‍ലോഡു ചെയ്ത് വോഡഫോണ്‍ എം-പെസയില്‍ മര്‍ച്ചന്റ് ആയി രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതിയാകും. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, കച്ചവടക്കാര്‍ക്ക് കുടിശ്ശിക അടക്കാനുള്ള ഉപഭോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് നോട്ടിഫിക്കേഷനില്‍ ക്ലിക്കു ചെയ്യുകയും  തങ്ങളുടെ എം-പെസ വാലറ്റ്, ബാങ്ക് അക്കൗണ്ട്, ഡെബിറ്റ് ​, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ലളിതമായി പെയ്‌മെന്റ് നടത്തുകയും ചെയ്യാം.  

ഒരു ആപ്പ് ആയും യു.എസ്.എസ്.ഡി. രീതിയിലും എല്ലാവര്‍ക്കും ഉപയോഗിക്കാനാവുന്ന ഡിജിറ്റല്‍ വാലറ്റാണ് വോഡഫോണ്‍ എം-പെസ. *400# എന്ന ഷോര്‍ട്ട് കോഡ് ഉപയോഗിച്ച് വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇത് ഉപയോഗിച്ചു തുടങ്ങാം. പണം ഡിജിറ്റലൈസ് ചെയ്യാനും സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും പണം നല്‍കാനും ബില്‍ അടയ്ക്കാനും റീച്ചാര്‍ജ്ജിനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി  പണം അടയ്ക്കാനും രാജ്യത്തെ 1,30,000 ടച്ച് പോയിന്റുകളില്‍ നിന്നു സൗകര്യാര്‍ത്ഥം പണം പിന്‍വലിക്കാനും ഇതു സഹായകമാകും.

വോഡഫോണ്‍ എം-പെസ പേ വഴി ബില്ലുകള്‍ അടയ്ക്കുമ്പോഴും, തിരഞ്ഞെടുക്കപ്പെട്ട ഇടപാടുകള്‍ നടത്തുമ്പോഴും ഇടപാടുകാര്‍ക്ക് പല ആനുകൂല്യങ്ങളും ഇതിനോടൊപ്പം ലഭ്യമാണ്. പുതിയ ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തേക്ക് 5% വരെ കാഷ് ബാക്ക് ലഭിക്കും.

തിരഞ്ഞെടുക്കപ്പെട്ട ഇടപാടുകള്‍ക്ക് 500 രൂപവരെ കാഷ് ബാക്ക് ലഭിക്കും, പെട്രേള്‍ പമ്പിലെ ഇടപാടുകള്‍ക്ക് 0.75% കാഷ് ബാക്ക് ലഭിക്കും, തിരഞ്ഞെടുക്കപ്പെട്ട വോഡഫോണ്‍ പ്രീപെയ്ഡ് പായ്ക്കുകളില്‍ ഫുള്‍ ടോക്ക് ടൈം ആനുകൂല്യങ്ങളും ലഭ്യമാണ്. ഇതിനുപുറമേ, വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകള്‍ (മൊബൈല്‍ നമ്പറിലേക്ക് പണം അയ്ക്കല്‍), ഓണ്‍ലൈന്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വഴി വാലറ്റില്‍ പണം നിറയ്ക്കുന്നതും പൂര്‍ണ്ണമായും സൗജന്യമാണ്. 

Post your comments