Global block

bissplus@gmail.com

Global Menu

പ്ലാസ്റ്റിക് നോട്ടുകളുടെ കാലം വരുന്നു

ന്യൂഡൽഹി :പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു . കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാല്‍  പ്ലാസ്റ്റിക് കറൻസിയുടെ അച്ചടിയെക്കുറിച്ച് പാർലമെന്റിൽ വിശദീകരണം നൽകി .

ഇതിന് വേണ്ടിയുള്ള പുതിയ പ്ലാസ്റ്റിക് , പോളിമർ സാധനങ്ങളുടെ ശേഖരണം നടന്നു വരികയാണെന്നും കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കി .

പേപ്പര്‍ കറന്‍സിയില്‍ നിന്ന് പ്ലാസ്റ്റിക് കറന്‍സിയിലേക്ക് മാറുന്നതിനെക്കുറിച്ച്‌  നേരത്തെ തന്നെ റിസര്‍വ്വ് ബാങ്ക് ആലോചിച്ചിരുന്നു. 2014 ഫെബ്രുവരിയില്‍, 10 രൂപയുടെ ഒരു ലക്ഷം കോടി പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു.

പ്ലാസ്റ്റിക് നോട്ടുകളുടെ വ്യാജൻ നിർമിക്കാൻ ബുദ്ധിമുട്ടാണെന്നുള്ളതും  അഞ്ചുവർഷമാണ് അവയുടെ ശരാശരി കാലയളവ് എന്നതുമാണ്  ഇത്തരത്തിൽ ഒരു ആലോചനയിലേക്ക് കേന്ദ്രത്തെ നയിച്ചത് .

പ്ലാസ്റ്റിക് നോട്ടുകള്‍ അനായാസം കൈകാര്യം ചെയ്യാം എന്നും കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നു, എന്നാൽ പ്ലസ്റ്റിക് നോട്ടുകളുടെ  നിർമ്മാണ ചെലവ് താരതമ്യേന പേപ്പർ നോട്ടുകളുടേതിനേക്കാളും കൂടുതലായിരിക്കും.  ആദ്യ ഘട്ടത്തിൽ  കൊച്ചി, മൈസൂര്‍, ജയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് നോട്ടുകള്‍ ഇറക്കാന്‍ പദ്ധതി. 

Post your comments