Global block

bissplus@gmail.com

Global Menu

വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത കോള്‍ പ്ലാനുകള്‍

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കു പരിധിയില്ലാതെ വോയ്‌സ് കോളുകള്‍ ചെയ്യാനായി രണ്ടു പ്ലാനുകള്‍ പുറത്തിറക്കി.

 എല്ലാ 2ജി, 3ജി, 4ജി ഉപഭോക്താക്കള്‍ക്കും ലഭ്യമായ ഈ പ്ലാനുകളുടെ കാലാവധി 28 ദിവസമാണ്.

144-149 രൂപയുടെ പ്ലാനില്‍ രാജ്യമൊട്ടാകെയുള്ള വോഡഫോണ്‍ നെറ്റ് വര്‍ക്കില്‍  പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി കോളുകള്‍ ചെയ്യാം. 50 എംബി ഡാറ്റയും ഇതോടൊപ്പം ലഭിക്കും.

 ദേശീയ റോമിംഗില്‍ പരിധിയില്ലാതെ ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം. 4ജി ഹാന്‍ഡ്‌സെറ്റുള്ളവര്‍ക്ക് 300 എംബി ഡാറ്റയും ലഭിക്കും.

344-349 രൂപയുടെ പ്ലാനില്‍, രാജ്യത്തെ എല്ലാ ലാന്‍ഡ്, മൊബൈല്‍ ഫോണുകളിലേക്കു പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി കോളുകള്‍ ചെയ്യാം. 50 എംബി ഡേറ്റയും ഇതോടൊപ്പം ലഭിക്കും. ദേശീയ റോമിംഗില്‍ പരിധിയില്ലാതെ ഇന്‍കമിംഗ് കോള്‍ സൗജന്യമായി സ്വീകരിക്കാനും സാധിക്കും. 4ജി ഹാന്‍ഡ്‌സെറ്റ് ഉടമകള്‍ക്ക് 1 ജിബി ഡാറ്റയും ലഭിക്കും.

''ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന കമ്മ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍  ലളിതമായ റെഡി ടു യൂസ് സൊലൂഷനുകള്‍ ലഭ്യമാക്കുവാന്‍ വോഡഫോണ്‍ എപ്പോഴും പ്രജിജ്ഞാബദ്ധമാണ്. കമ്പനി അടുത്തകാലത്ത് ദേശീയ റോമിംഗില്‍ ഇന്‍കമിംഗ് രാജ്യമൊട്ടാകെ സൗജന്യമാക്കിയിരുന്നു. ഇപ്പോള്‍ പരിധിയില്ലാതെ വിളിക്കാവുന്ന പ്ലാനുകള്‍ ലഭ്യമാക്കുന്നതുവഴി കോടികണക്കിനുവരുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്കു ആശങ്കപ്പെടാതെ അവരുടെ പ്രിയപ്പെട്ടവരുമായി കണക്ടഡ് ആയിരിക്കാന്‍ സാധിക്കും. ഇതോടൊപ്പം 4ജി ഉപഭോക്താക്കള്‍ക്ക് 1 ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കുവാനുമുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.'' പുതിയ പ്ലാനുകള്‍ പുറത്തിറക്കിക്കൊണ്ട് വോഡഫോണ്‍ ഇന്ത്യ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സന്ദീപ് കടാരിയ പറഞ്ഞു.

ഏറ്റവും മികച്ച സേവനം ലഭ്യമാക്കുവാനായി വോഡഫോണ്‍ സൂപ്പര്‍ നെറ്റ് ശൃംഖലയില്‍ കമ്പനി വന്‍നിക്ഷേപം നടത്തി വരികയാണ്. ഏറ്റവും പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു. കമ്പനിയുടെ രാജ്യമൊട്ടാകെയുള്ള മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ എച്ച്ഡി ശബ്ദ നിലവാരവും, സൂപ്പര്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് അനുഭവവും  ലഭ്യമാക്കിയിട്ടുണ്ട്.

Post your comments