Global block

bissplus@gmail.com

Global Menu

രണ്ടായിരം രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകളിലെ സേവന നികുതി ഒഴിവാക്കി

ന്യൂഡൽഹി : രണ്ടായിരം രൂപവരെയുള്ള സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുത്തിയിരുന്ന സേവന നികുതി കേന്ദ്ര സർക്കാർ നിർത്തലാക്കി .

ക്രെഡിറ്റ് ,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള  സാമ്പത്തിക  ഇടപാടുകളെയാണ്  സേവനനികുതിയില്‍ നിന്ന് ഒഴിവാക്കിയത് .

ഉപഭോക്താക്കൾ കാർഡ് ഉപയോഗിച്ച്  പണമിടപാടുകൾ നടത്തുമ്പോൾ സാധാരണ ഓരോ കാര്‍ഡ് ഇടപാടിനും ബാങ്കുകള്‍ക്കുള്ള സ്വൈപ്പിംഗ് ചാർജ്ജ് വ്യാപാരികള്‍ ഈടാക്കാറുണ്ട്. ഈ നികുതിയാണ് കേന്ദ്രസർക്കാർ നിർത്തലാക്കിയത്‌ .നിലവിൽ കാർഡ് ഇടപാടുകൾക്ക് 15 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരുന്നത് .

നോട്ട് അസാധുവാക്കലിന് ശേഷം ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ്  കേന്ദ്രസർക്കാരിന്റെ പുതിയ നടപടി .കേന്ദ്ര ധനമന്ത്രിയ്ക്ക് സമര്‍പ്പിച്ച നിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചത് .ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഡിസംബര്‍ 31 വരെ ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് ഈടാക്കരുതെന്ന് കേന്ദ്രം നേരത്തെ  നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് സേവന നികുതി എടുത്തുകളയാനുള്ള പുതിയ നീക്കം.മാര്‍ച്ച് 31ഓടെ രാജ്യത്തെ ബാങ്കുകളോട് 10 ലക്ഷം അധിക പിഒഎസ് ടെര്‍മിനലുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട് .

Post your comments