Global block

bissplus@gmail.com

Global Menu

മെട്രോ ഫുഡ് അവാര്‍ഡ്സ് വിതരണം ഡിസംബര്‍ 7ന്

തിരുവനന്തപുരം:  സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന  തിരുവനന്തപുരത്തിലെ മികച്ച റെസ്റ്റോറന്റുകള്‍ക്ക്  അംഗീകാരം നല്‍കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായുള്ള  മെട്രോ മാര്‍ട്ട്  ക്രീയേറ്റീവ് ആന്‍ഡ് ഇവെന്റ്‌റ്‌സ്   ഈ വര്‍ഷം നടത്തുന്ന മെട്രോ ഫുഡ് അവാര്‍ഡ്സ് - 2016 ഡിസംബര്‍ 7ന് മാസ്‌കറ്റ്  ഹോട്ടലില്‍ വച്ച്  നടക്കും.

കേരള ടൂറിസം, കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെ.ടി.ഡി.സി.), സൗത്ത് കേരള  ഹോട്ടലിയേഴ്സ് ഫോറം (എസ് .കെ.എച്.എഫ്.), ടി.സി.സി.ഐ., തുടങ്ങിയവരുമായി സഹകരിച്ചാണ് മെട്രോ ഫുഡ് അവാര്‍ഡ്സ് - 2016 ഈ വര്‍ഷം സംഘടിപ്പിക്കുന്നത് .

മെട്രോ ഫുഡ് അവാര്‍ഡ്സ് - 2016 ചടങ്ങിന്റെ ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് ടൂറിസം വകുപ്പ്  മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ സിവിള്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ  പി. തിലോത്തമന്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഫിഷറീസ്- തുറമുഖ  വികസന വകുപ്പ്  മന്ത്രി ശ്രീമതി മേഴ്സികുട്ടിയമ്മ  സണ്‍ഡേ കാര്‍ഡ് പ്രകാശനം ചെയ്യും.

മെട്രോ മാര്‍ട്ട്  ന്യൂസിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം കെ.ടി.ഡി.സി. ചെയര്‍മാന്‍ ശ്രീ എം. വിജയകുമാര്‍ നിര്‍വ്വഹിക്കും. ശ്രീ  കെ. മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ  ഡോ. വി. വേണു ഐ.എ. എസ് മുഖ്യ അതിഥിയായെത്തും.

കേരള ടൂറിസം ഡയറക്ടറായ  ശ്രീ യു. വി. ജോസ് ഐ. എ. എസ്, കെ.ടി.എം.പ്രസിഡന്റ് ശ്രീ. എബ്രഹാം ജോര്‍ജ്, എസ്.കെ.എച്.എഫ്. പ്രസിഡന്റ് ചാക്കോ പോള്‍, ടി.സി.സി.ഐ. പ്രസിഡന്റ് ശ്രീ എസ്.എന്‍  രഘുചന്ദ്രന്‍ നായര്‍, ഐ.എച്.എം.സി.ടി. പ്രിന്‍സിപ്പല്‍ ശ്രീ എല്‍.വി. കുമാര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ശ്രീ ഇ എം നജീബ്, എസ്.ഐ.എച്.ആര്‍.എ. വൈസ് പ്രസിഡന്റ് ശ്രീ എം. പിള്ള, മെട്രോ മാര്‍ട്ട്  ക്രീയേറ്റീവ്  ആന്‍ഡ് ഇവന്റസ് മാനേജിങ് ഡയറക്ടര്‍ ശ്രീ. സിജി നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.വിവിധ മേഖലകളിലുള്ള  റെസ്റ്റോറന്റുകളെ തരം  തിരിച്ചായിരിക്കും  അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 

Post your comments