Global block

bissplus@gmail.com

Global Menu

മൂകര്‍ക്കും ബധിരര്‍ക്കും പ്രത്യേക കോളര്‍ ട്യൂണുമായി വോഡഫോണ്‍

കൊച്ചി: ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് വോഡഫോണ്‍ ഇന്ത്യ മൂകര്‍ക്കും ബധിരര്‍ക്കുമായി പ്രത്യേക കോളര്‍ ട്യൂണ്‍ അവതരിപ്പിക്കുന്നു. ഈ ട്യൂണുകള്‍ ജീവിതകാലം മുഴുവന്‍ സൗജന്യമായിരിക്കും. 

ഇത്തരം അംഗവൈകല്യമുള്ളവര്‍ ടാക്‌സി വിളിക്കുകയോ, ഇ-ഷോപ്പിങ്ങിലൂടെ പാര്‍സല്‍ വാങ്ങുകയോ ചെയ്യുമ്പോള്‍  സേവങ്ങൾ  നൽകുന്നതിനായി അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍,  അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയാത്തതുകൊണ്ട് ഇത്തരം സേവനങ്ങള്‍ അവര്‍ക്ക് നഷ്ടമാകുന്നത് പതിവാണ്.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ കോളര്‍ ട്യൂണുകള്‍ ഇതിനൊരു പരിഹാരമാകുകയാണ്.

രണ്ടു ട്യൂണുകളില്‍ ഏതെങ്കിലുമൊന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ കാര്യം എസ്എംഎസിലൂടെയോ വാട്‌സ്ആപ്പിലൂടെയോ സന്ദേശമായി അയക്കാന്‍, വിളിക്കുന്നയാള്‍ക്ക് അറിയിപ്പു ലഭിക്കും. അതുവഴി ഉപഭോക്താവിന് ഇത് കാണാനാകുകയും അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യാം. 

ഈ ട്യൂണുകള്‍ ആക്റ്റിവേറ്റ് ചെയ്യാന്‍:

ഇംഗ്ലീഷ്-ഹിന്ദി-ഇംഗ്ലീഷ് കോളര്‍ ട്യൂണുകള്‍ക്ക് -'' ഇഠ 8894702'' എന്ന് 56789 ലേക്ക് എസ്എംഎസ് ചെയ്യുക

ഹിന്ദി-ഇംഗ്ലീഷ്-ഹിന്ദി കോളര്‍ ട്യൂണുകള്‍ക്ക് - '' ഇഠ 8894716 എന്ന് 56789 ലേക്ക് എസ്എംഎസ് ചെയ്യുക. 

സമൂഹത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ മൊബൈല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ വോഡഫോണ്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഈ കോളര്‍ ട്യൂണുകള്‍ ഇതിന്റെ ഉദാഹരണമാണെന്നും വോഡഫോണ്‍ ഇന്ത്യ റെഗുലേറ്ററി, എക്‌സ്റ്റേണല്‍ അഫയേഴ്‌സ് & സിഎസ്ആര്‍ ഡിറക്ടര്‍, പി. ബാലാജി പറഞ്ഞു. ഈ സംരംഭത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വോഡഫോണ്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തും.

Post your comments