Global block

bissplus@gmail.com

Global Menu

ഡിജിറ്റൽ പണമിടപാടിനെ പരിചയപ്പെടുത്താൻ കേന്ദ്ര സർക്കാർ പദ്ധതി

തിരുവനന്തപുരം : രാജ്യത്തെ എല്ലാ വ്യാപാര വ്യവസായ ഇടപാടുകളിലും പണമിടപാടുകൾ  ഡിജിറ്റലാക്കുന്നതിനായി കേന്ദ്രസർക്കാർ പദ്ധതിയൊരുക്കുന്നു .

പേ.ടി.എം.,  ഡെബിറ്റ് , ക്രെഡിറ്റ് കാർഡ്  ഇടപാടുകൾ , സ്മാർട്ടഫോൺ വഴിയുള്ള പണമിടപാട് രീതികൾ തുടങ്ങി വിവിധ രീതിയിലുള്ള ഡിജിറ്റൽ സാമ്പത്തിക വിനിമയ കാര്യങ്ങളെക്കുറിച്ച് ആയിരിക്കും കേന്ദ്ര സർക്കാർ പദ്ധതിയിലൂടെ സാധാരണക്കാർക്ക് പരിശീലനം നൽകുക .

രാജ്യമൊട്ടാകെ 2.5 ലക്ഷംഗ്രാമീണ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും. ഓരോ പഞ്ചായത്തിലെയും തിരഞ്ഞെടുക്കപ്പെടുന്ന വ്യാപാരികൾക്കും​ , സാധാരണക്കാർക്കും ആയിരിക്കും പരിശീലനം നൽകുക . അക്ഷയ കേന്ദ്രങ്ങൾക്ക്  കേന്ദ്രസർക്കാർ പദ്ധതി യുടെ ഭാഗമായി പരിശീലനം നൽകുകയും അതിനു ശേഷം  അക്ഷയ കേന്ദ്രങ്ങളിലെ സംരംഭകരായിരിക്കും പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും പരിശീലനം നല്‍കുക.

ബാങ്കിങ്ങിനു പുറമെ ഇന്‍ഷുറന്‍സ്, ഭക്ഷ്യസുരക്ഷ, ഇ-കൊമേഴ്സ് എന്നിവയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഇടപാടുകളെക്കുറിച്ചും പഠിപ്പിക്കും. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് എങ്ങനെ ഓണ്‍ലൈനായി പണം സ്വീകരിക്കാമെന്നതിനെക്കുറിച്ചും പരിശീലനം നൽകും .

സാമ്പത്തിക വിനിമയത്തിന് ഉപകരിക്കുന്ന  വിവിധ ആപ്ലിക്കേഷനുകളും പരിചയപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഡിസംബര്‍ അഞ്ചുമുതല്‍ പരിശീലനം ലഭിക്കും . നോട്ട് നിരോധനവേളയിൽ സാധാരണ ജനങ്ങൾ ഉൾപ്പെടെ ഏറ്റവു കൂടുതൽ പേർ ആശ്രയിച്ചത് ഡിജിറ്റൽ പണമിടപാടുകളായിരുന്നു . 

Post your comments