Global block

bissplus@gmail.com

Global Menu

കേന്ദ്ര സർക്കാർ ഗവണ്‍മെന്റ് ഇ - മാര്‍ക്കറ്റ് പദ്ധതിയൊരുക്കുന്നു

ന്യൂഡല്‍ഹി:നോട്ട് നിരോധനത്തിനു  ശേഷം  എല്ലാ സര്‍ക്കാര്‍ പര്‍ച്ചെയ്സുകളും സര്‍ക്കാര്‍ നിയന്ത്രിത ഓണ്‍ലൈന്‍ വഴിയാക്കുന്ന 'ജെം' (ഗവണ്‍മെന്റ് ഇ - മാര്‍ക്കറ്റ്) പദ്ധതിക്ക് കേന്ദ്ര സർക്കാർ പദ്ധതി യൊരുക്കുന്നു .

ഇത്തരത്തിലൊരു പദ്ധതിയിലൂടെ പ്രതിവര്‍ഷം 20,000 കോടി രൂപയോളം സര്‍ക്കാരിനു ലാഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇടനിലക്കാരുടെ കമ്മീഷനുകൾ ഒഴിവാക്കി അഴിമതി ഇല്ലാതാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത് .

ഓണ്‍ലൈന്‍ വിപണിയിൽ നേട്ടം കൊയ്യുന്ന  ആമസോണിന്റെയും ഫ്ലിപ്പ്കാര്‍ട്ടിന്റെയും ചുവടുപിടിച്ചാണ് ജെം സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സർക്കാർ വകുപ്പു മേധാവികൾക്കോ  അംഗീകൃത ഉദ്യോഗസ്ഥർക്കോ  ജെം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു  സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും .

സാധങ്ങൾ വിൽക്കാൻ ഉള്ള സ്ഥാപങ്ങളും ഇത്തരത്തിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം .ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പദ്ധതിയുടെ  പരിശീലന പരിപാടി നടക്കുകയാണ്. അധികം വൈകാതെ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും .

Post your comments