Global block

bissplus@gmail.com

Global Menu

കൊച്ചി മെട്രോ : യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു

കൊച്ചി :കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു . ന്യൂഡൽഹിയിൽ ചേർന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ്  നിരക്കിന് അംഗീകാരം നൽകിയത്.

സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ നിരക്കുകളില്‍ അന്തിമ തീരുമാനമെടുക്കും. ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ടവരെയുള്ള 25 കിലോമീറ്ററിനു 60 രൂപയാണു നിരക്ക്.

10 രൂപയാണ് മിനിമം യാത്രാക്കൂലി. രണ്ടു കിലോമീറ്റർ വരെ 10 രൂപ ടിക്കറ്റിൽ യാത്ര ചെയ്യാം, 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്ററും ,  10 കിലോമീറ്റർ വരെയുള്ള യാത്രക്ക് 30 രൂപയും , 40 രൂപയുടെ ടിക്കറ്റിൽ 15 കിലോമീറ്റർ ദൂരവും  യാത്ര ചെയ്യാവുന്നതാണ്  . 50 രൂപയ്ക്ക് 20 കിലോമീറ്റർ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് നിരക്കുകളുടെ ക്രമീകരണം നിശ്ചയിച്ചിട്ടുള്ളത്.

കെഎംആർഎൽ പുറത്തിറക്കുന്ന ‘കൊച്ചി വൺ’ സ്മാർട് കാർഡ് ഉപയോഗിക്കുന്ന സ്ഥിരം യാത്ര‌ക്കാർക്ക്​ നിരക്കിൽ ഇളവുകൾ അനുവദിക്കും . മെട്രോ സ്റ്റേഷന്‍ പരിസരം നവീകരിക്കാന്‍ 100 കോടി രൂപ  അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ കൊച്ചി മെട്രോ സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

Post your comments