Global block

bissplus@gmail.com

Global Menu

റിസർവ് ബാങ്ക് : പണം പിൻവലിക്കാൻ പുതിയ ഇളവ്

ന്യൂഡൽഹി: നോട്ട്​ നിരോധനത്തിന്റെ ഭാഗമായി​ ബാങ്കുകളിൽ നിന്നും പണം പിൻവലിക്കാൻ ഏർപ്പെടുത്തിയ ​നിയന്ത്രണങ്ങൾക്ക്​ റിസർവ്​ ബാങ്ക്​ ഭാഗികമായി ഇളവ്​ അനുവദിച്ചു .

ബാങ്കില്‍ നിക്ഷേപിച്ച തുക പിന്‍വലിക്കുന്നതിന്  നിയന്ത്രണമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി .

ബാങ്ക് വഴി  ഒരാഴ്ച പിൻവലിക്കാവുന്ന തുക ഇപ്പോൾ 24,000 രൂപയാണ്. ഈ പരിധിയിലാണ് ഇളവ് പ്രഖ്യാപിച്ചത്.

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കുന്നതിന്​ ഇളവ് ബാധകമല്ല. ബാങ്കിൽ വ്യക്തികളോ , സ്ഥാപനങ്ങളോ നേരിട്ട് നിക്ഷേപിക്കുന്ന തുകയാണ് പിൻവലിക്കാൻ സാധിക്കുക .

ബാങ്ക് സ്ലിപ് വഴി നിക്ഷേപിച്ച തുക പിൻവലിക്കാം എന്നാൽ ശമ്പളം പോലെയുള്ളവയുടെ കാര്യത്തിൽ പുതിയ റിസർവ് ബാങ്ക് നയം ബാധകമല്ല . നവംബർ 29  മുതലുള്ള നി​ക്ഷേപങ്ങൾക്ക്​ ആയിരിക്കും ഇളവ് ലഭിക്കുക .

നിക്ഷേപിക്കുന്ന തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുക. ബാങ്കിൽ പണം നിക്ഷേപിക്കുന്നതിലെ കുറവ് കണക്കിലെടുത്താണ് റിസർവ് ബാങ്ക് ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Post your comments