Global block

bissplus@gmail.com

Global Menu

സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആക്റ്റ് ഉടൻ നടപ്പിലാക്കും

കൊച്ചി : കേരളത്തിൽ റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആക്റ്റ് നടപ്പിലാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട് .

പാര്‍ലമെന്റ് പാസാക്കിയ റിയല്‍  എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട് അതുപോലെ തന്നെ നടപ്പാക്കണോ അതോ കേരളത്തിന് മാത്രമായി റിയല്‍  എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട് വേണമോ എന്ന കാര്യത്തിൽ ആണ് ആശങ്ക നിലനിൽക്കുന്നത് .

ഇത് സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സർക്കാർ അധികം വൈകാതെ  എടുക്കുമെന്നാണ് റിപ്പോർട്ടുകൾ . പാര്‍ലമെന്റ് പാസാക്കിയ റിയല്‍  എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട് നടപ്പിലാക്കാനാണ് തീരുമാനം എങ്കിൽ അധികം കാലതാമസം ഇല്ലാതെ കേരളത്തിൽ റിയല്‍  എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട് പ്രാബല്യത്തിൽ വരും . കേരളത്തിന്റെ സഹചര്യങ്ങൾക്കു അനുയോജ്യമാകും വിധം പാർലമെന്റിന്റെ ആക്ടിൽ ചെറിയ ഭേദഗതികളോടെ നടപ്പിലാക്കാനായിരിക്കും ശ്രമിക്കുക .

പദ്ധതിയുടെ ചെലവിന്  ആവശ്യമായി വരുന്ന 70 ശതമാനം തുകയും ഡെപ്പോസിറ്റ് ചെയ്യണം എന്ന വ്യവസ്ഥ ബില്‍ഡര്‍മാര്‍ക്ക് പാലിക്കാന്‍ കഴിയുന്നവിധം പരിഗണിക്കും . ഇപ്പോൾ  നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികള്‍ക്ക് പുതിയ ആക്‌ട് ബാധകമാക്കണോ എന്നതിനെക്കുറിച്ച്  പിന്നീട് തീരുമാനിയ്ക്കും .

ഭവന രഹിതര്‍ക്കായി സംസ്ഥാനത്ത് കുറഞ്ഞ ചെലവില്‍  അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയും സർക്കാർ പരിഗണനയിലാണ് .

Post your comments